മദ്യലഹരിയിൽ കാറോടിച്ച് അപകടം. ഉപ്പും മുളകും താരം സിദ്ധാർഥ് പ്രഭു കസ്റ്റഡിയിൽ...



​കോട്ടയം നാട്ടകം കോളജ് ജംങ്ഷനിൽ 'ഉപ്പും മുളകും' താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാട്ടകം സിമന്റ് കവലയ്ക്ക് സമീപം വെച്ച് സിദ്ധാർഥ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആളെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോകാൻ ശ്രമിച്ച കാർ നാട്ടുകാരാണ് തടഞ്ഞത്.

അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും താരം അങ്ങേയറ്റം മോശമായി പെരുമാറുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തു. താരം അമിതമായി മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചു. സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിനോടും സിദ്ധാർഥ് തട്ടിക്കയറിയതോടെ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...