വീട്ടില്‍ ഒറ്റയ്ക്കാണ്, വരാമോ, പെണ്‍കുട്ടിയുടെ ഐഡിയില്‍ നിന്ന് മെസേജ്. സ്ഥലത്ത് എത്തിപ്പോള്‍ കണ്ടത് യുവാക്കളെ, തല്ലി അവശനാക്കി പണം തട്ടി...


തിരുവനന്തപുരം ആര്യങ്കോട് ഇൻസ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച്‌ യുവാവിനെ കബളിപ്പിച്ച്‌ പണം കവരുകയും ആക്രമിക്കുകയും ചെയ്തെന്ന കേസില്‍ ആറുപേരെ ആര്യങ്കോട് പോലീസ് അറസ്റ്റുചെയ്തു. ഇടവാല്‍ ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്‍ നിധിൻ(കൊച്ചുകാണി-24), സഹോദരൻ നിധീഷ്(വലിയകാണി-25), ആര്യൻകോട് പഞ്ഞിക്കുഴി പി.കെ.ഹൗസില്‍ ശ്രീജിത്ത്(ശ്രീക്കുട്ടൻ-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിൻകര മേലെപുത്തൻവീട്ടില്‍ അഖില്‍(സച്ചു-26), രണ്ട് പ്ളസ്ടു വിദ്യാർഥികള്‍ എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹനനെ(40)യാണ് കബളിപ്പിച്ചത്. ഇൻസ്റ്റഗ്രാമില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളിട്ട് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷം നിരന്തര ചാറ്റിങ്ങിലൂടെയാണ് ഇവർ മഹേഷുമായി ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ 22-ന് ഇവർ മഹേഷിനെ ആര്യങ്കോട്ടേക്കു വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മഹേഷിനെ തടഞ്ഞുെവച്ച്‌ ആക്രമിക്കുകയായിരുന്നു. കൈ തല്ലിയൊടിച്ച ശേഷം കത്തിയുപയോഗിച്ച്‌ ശരീരമാസകാലം മുറിവേല്പിച്ചു. മഹേഷിന്റെ സ്മാർട്ട് ഫോണും എടിഎം കാർഡും കൈക്കലാക്കി. കാർഡിന്റെ പിൻ നമ്ബർ മനസ്സിലാക്കിയശേഷം 21,500 രൂപയും കവർന്നു. മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ ഉടനെ കിട്ടിയില്ലെങ്കില്‍ പോക്സോ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

മഹേഷിന്റെ കൈവശം പണമില്ലെന്നു ബോധ്യപ്പെട്ടതോടെ അക്രമികള്‍ ഇയാളെ നെയ്യാറ്റിൻകരയിലെത്തിച്ച്‌ ഉപേഷിച്ച ശേഷം കടന്നുകളഞ്ഞു. വഴി തെറ്റി പാറശ്ശാലയിലെത്തിയ മഹേഷ് അവിടത്തെ പോലീസ് സ്റ്റേഷനിലെത്തി കാര്യം പറയുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല പോലീസ് നല്‍കിയ വിവരത്തെ തുടർന്ന് ആര്യങ്കോട് എസ്‌എച്ച്‌ഒ തൻസീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ അക്രമികളെ കണ്ടെത്തുകയായിരുന്നു. പ്രതികളായ നിധിന്റെയും സഹോദരൻ നിധീഷിന്റെയും പേരില്‍ നെയ്യാറ്റിൻകര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് ആര്യങ്കോട് പോലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു...


Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...