കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചു. 18-ാം വാര്‍ഡ് പൂര്‍ണമായും അടച്ചുപൂട്ടി...


കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ടൈലുകള്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടർത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവർത്തിക്കുന്ന 18-ാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയില്‍ പാകിയിരുന്ന ടൈലുകളാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. രാത്രി പത്തരയോടെയാണ് സംഭവം. ഈ സമയത്ത് ഏകദേശം ഇരുപതോളം പേർ വാർഡിലുണ്ടായിരുന്നു.

ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. അപ്രതീക്ഷിത ശബ്ദം കേട്ട് രോഗികളും കൂട്ടിരിപ്പുകാരും വാർഡില്‍ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി എല്ലാവരെയും ഒപി വിഭാഗത്തിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി. കെട്ടിടത്തിന് ഘടനാപരമായ തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയതോടൊപ്പം വിശദമായ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.

തുടർന്ന് 18-ാം വാർഡിലെ രോഗികളെ പുതിയ കാഷ്വല്‍റ്റി കെട്ടിടത്തിന്റെ നാലാം നിലയിലെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ഇതിനിടെ 18-ാം വാർഡ് പൂർണമായും അടച്ചുപൂട്ടി. അറ്റകുറ്റപ്പണികള്‍ക്കായി വാർഡ് അടയ്ക്കാനും, അവിടെ ചികിത്സയില്‍ ഉണ്ടായിരുന്നവരെ പുതിയ സർജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റാനും നേരത്തേ തന്നെ തീരുമാനം എടുത്തിരുന്നതായും അധികൃതർ വ്യക്തമാക്കി. 1975 കാലഘട്ടത്തില്‍ നിർമിച്ച ഒപി ബ്ലോക്ക് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളില്‍ ഒന്നാണ്. ഇതോടൊപ്പം നിർമിച്ചിരുന്ന സർജിക്കല്‍ ബ്ലോക്കിലെ ഒരു കെട്ടിടം കഴിഞ്ഞ ജൂലൈ 3-ന് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ച സംഭവത്തെ തുടർന്ന് പൊളിക്കുന്നതിനായി അടച്ചിട്ടിരിക്കുകയാണ്. സംഭവമറിഞ്ഞ് ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ രാത്രി തന്നെ ആശുപത്രിയിലെത്തി രോഗികളെ മാറ്റുന്ന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...