കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊന്നു. നടുക്കം മാറാതെ നാട്ടുകാര്‍...


ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂർ പുന്നശേരിയിലാണ് സംഭവം. കഴുത്ത് ഞെരിച്ചാണ് മകൻ നന്ദഹർഷിനെ അമ്മ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അമ്മ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദഹർഷിനിന്റെ പിതാവ് ബിജീഷ് രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് കൊലപാതകം നടന്നത്.


മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയായിരുന്നു മരിച്ച നന്ദഹർഷിൻ. കെഎസ്‌എഫ്‌ഇ ജീവനക്കാരിയാണ് അനു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...