കാട്ടില്‍ കയറി മോട്ടോര്‍ പമ്ബ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു. നിലമ്ബൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍...
നിലമ്ബൂര് വനത്തില് സ്വര്ണം അരിച്ചെടുക്കാന് അതിക്രമിച്ച് കയറിയ ഏഴുപേര് പിടിയില്. മമ്ബാട് പുളിപ്പാടം സ്വദേശികളായ ഏഴംഗ സംഘത്തെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില് വിട്ടയച്ചു. നിലമ്ബൂര് റേഞ്ച് പനയങ്കോട് സെക്ഷന് പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് മോട്ടോര് പമ്ബ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കി മണല് ഊറ്റിയാണ് പ്രതികള് സ്വര്ണം അരിച്ചെടുക്കാന് ശ്രമിച്ചത്. സംഭവ സ്ഥലത്ത് നിന്ന് സ്വര്ണം അരിച്ചെടുക്കുന്ന മരവിയും വെള്ളം പമ്ബ് ചെയ്യാന് ഉപയോഗിച്ച മോട്ടോറും വനം വകുപ്പ് കണ്ടെത്തി. വനത്തില് അതിക്രമിച്ച് കയറിയെന്ന കേസാണ് പ്രതികള്ക്ക് മേല് ചുമത്തിയത്. സര്ണ ഖനനവുമായി ബന്ധപ്പെട്ട കേസ് നടപടികള് കൂടി പ്രതികള്ക്ക് മേല് ചുമത്തിയേക്കുമെന്ന് വനം വകുപ്പ് അറിയിച്ചു...