Posts

Showing posts from June, 2025

കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്...

Image
കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബലേറോയില്‍ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോന്‍ (43), അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവഗുരുതരമാണ്. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു...

കോട്ടയം സൗത്ത് പാമ്പാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂന്നുപേർ കോട്ടയം മെഡിക്കൽ കോളേജിൽ...

Image
സൗത്ത് #പാമ്പാടി യിൽ ഇന്ന് (30/06/25 തിങ്കൾ)  ഉച്ചകഴിഞ്ഞ് ഒന്നര മണിയോടുകൂടിയാണ് #കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്കുവശം ചാത്തൻപുരയിടത്ത് അനീഷ് സി കുര്യാക്കോസിന് ആദ്യമായി നായയുടെ കടി ഏറ്റത്.അനീഷിന്റെ ചുണ്ടിനും മുഖത്തും കൈക്കും കടിയേറ്റു. തുടർന്ന് അമ്പാട്ട് ജോബി കുര്യാക്കോസിന്റെ കാലിന് കടിച്ച നായ യ  ചുണ്ടിന്റെ ന്റെ ഒരു ഭാഗം കടിച്ചെടുത്ത് കിഴക്കോട്ട് ഓടി. മുളേ ക്കുന്ന്‌ കിഴക്കയിൽ മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ  കെ. എസ് ചക്കോയെ ( കുഞ്ഞൂട്ടി ) കടിച്ചു. കന്നുവെട്ടി ഭാഗത്ത് കൊല്ലം പറമ്പിൽ ജോസഫ് കുര്യനെ (റ്റിറ്റു ) മാന്തിയ നായ വെള്ളറയിൽ മോഹനന്റെ ദേഹത്ത് ചാടിക്കയറി.  ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയിൽ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചു കൊന്നു. ഗുരുതരമായ പരിക്കേറ്റ അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നേടി. പാമ്പാടിയിൽ നിന്നും ആന്റി റാബീസ് വാക്സിനും, റ്റി. റ്റി യും എടുത്തതിനുശേഷം  പരുക്ക് ഗുരുതരമായതിനാലും കഴുത്തിന് മുകളിലായ തിനാലും പേ വിഷബാധ സംശയിക്കുന്നതിനാലും വിദഗ്ധ പരിശോ...

പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Image
കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച്‌ കൊന്നു. അനീഷ ബന്ധത്തില്‍നിന്ന് പിൻമാറിയത് പുറത്തു പറയാൻ പ്രകോപനമായി. പ്രതികളായ ആമ്ബല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്ബില്‍ അനീഷ (22) എന്നിവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോള്‍ വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നതിലേയ്ക്ക് എത്തിച്ചതെന്ന് ഇവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. അനീഷ ബന്ധത്തില്‍നിന്ന് പിൻമാറാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇവർ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നതായി ഭവിന് സംശയം ഉണ്ടായി. ഇത് കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായി. തുടർന്നാണ് സംഭവം വെളിയില്‍ പറയാൻ ഭവിൻ തയ്യാറായത്. ശിശുക്കളുടെ അസ്ഥികളാണ് യുവാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആദ്യത്തെ കുട്ടി ഗർഭത്തില്‍വെച്ചുതന്നെ ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടിയുടേത് സ്വാഭ...

കേരളത്തിലെ പ്രധാനപ്പെട്ട 15 ഡാമുകൾ...

Image
കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന;അണക്കെട്ടാണ്നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു. പ്രധാന ആകർഷണങ്ങൾ : ലയൺ സഫാരി, ബോട്ട് യാത്ര, മാൻ പാർക്ക്, സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), നീന്തൽക്കുളം, കാഴ്ചമാടം, കേരളത്തിന്...

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാം. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം. 3220 പേരെ മാറ്റിപ്പാർപ്പിച്ചു...

Image
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന്, ജൂൺ 28 ശനിയാഴ്ച, തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. തുടരുന്ന മഴയും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിക്കുന്നതും കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. അണക്കെട്ടിന്റെ ജലനിരപ്പ് അനുവദനീയമായ പരിധിയെ അടുത്തിടപഴകുന്നതിനെ തുടർന്ന് സുരക്ഷാ മുൻകരുതലുകളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ അണക്കെട്ടിനടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാകുന്നുവെന്നതിനാൽ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നോടിയായി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. തദ്ദേശീയ സ്ഥാപനങ്ങളുമായി ചേർന്ന് ദുരന്ത നിവാരണ സംവിധാനങ്ങൾ സജ്ജമാക്കുകയും രക്ഷാ സേനയെ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള റൂൾകർവ് പ്രകാരം തമിഴ്നാട് ജൂൺ 30 വരെ 136 അടി ജലം അണക്കെട...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയും കാറ്റും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്...

Image
സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റു ജില്ലകളിലെല്ലാം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര ക...

മണിമലയാറ്റിലൂടെ ഒഴുകിയെത്തി പഴയിടം കോസ്‌വേയിലെ മാലിന്യം ആറ്റിലൂടെ തള്ളിവിട്ടു...

Image
#മണിമല യാറ്റിലൂടെ ഒഴുകിയെത്തി #പഴയിടം കോസ്‌ വേയില്‍ തങ്ങിനിന്ന മാലിന്യകൂമ്ബാരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ മണിമലയാറ്റിലൂടെ ഒഴുക്കിവിട്ടു. ഉയരം കുറഞ്ഞ പാലമായതിനാല്‍ തൂണുകളില്‍ മരക്കഷണങ്ങളും ചപ്പുചവറുകളും പ്ലാസ്‌റ്റിക്കും തങ്ങിനിന്നിരുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്തുവകുപ്പ്‌ അധികാരികള്‍ നിയോഗിച്ചവരാണ്‌ മാലിന്യം നീക്കിയത്‌. എല്ലാമഴക്കാലത്തും അടിയുന്ന പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള ടണ്‍കണക്കിന്‌ മാലിന്യം ഇതേ പോലെ നീക്കുകയാണ്‌ പതിവ്‌. മാലിന്യം കരക്കെടുത്ത്‌ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കരാറെടുക്കുന്നവര്‍ അവയത്രയും മണിമലയാറ്റിലൂടെ തന്നെ ഒഴുക്കിവിടുകയാണ്‌ പതിവ്‌.കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആറ്റുപുറമ്ബോക്കില്‍ ഉപേക്ഷിക്കുന്ന പാഴ്‌ വസ്‌തുക്കളും കാറ്റില്‍ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകളും മരങ്ങളും ഒഴുകിയെത്തി പാലത്തില്‍ ഇടിച്ചു നിന്ന്‌ ബലക്ഷയമുണ്ടാകാതിരിക്കാനാണ്‌ ഇവ നീക്കിയത്‌. മരങ്ങളും ചില്ലകളും തങ്ങിനിന്ന്‌ വെള്ളമൊഴുക്ക്‌ പാലത്തിന്‌ മുകളിലൂടെയായി കൈവരി പലവട്ടം തകര്‍ന്നിട്ടുണ്ട്‌.മാലിന്യം ആറ്റിലൂടെ ഒഴുക്കിവിടാതെ സംസ്‌കരിക്കാന്‍ നടപടിയുണ്ടാവണമെന്ന്‌ കാലങ്ങ...

റോഡില്‍ക്കിടന്ന ആറുലക്ഷം രൂപ സ്റ്റേഷനിലേല്‍പ്പിച്ചു. യുവാവിന് പോലീസിന്റെ ആദരം. തുക ഉടമയ്ക്ക് തിരികെ നല്‍കി...

Image
റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സത്യസന്ധതയ്ക്ക് പോലീസിന്റെ അനുമോദനം. വാകത്താനം നാലുന്നാക്കല്‍ കുരിക്കാട്ടുപറമ്ബ് വീട്ടില്‍ ജോണ്‍ ചാക്കോയുടെ മകൻ ബിനോയ് ജോണ്‍ (40) ആണ് പാമ്ബാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്. കഴിഞ്ഞ ശനിയാഴ്ച മീനടം ഭാഗത്തെ റോഡില്‍വെച്ച്‌ കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ ബിനോയ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുകയുടെ അവകാശി വാകത്താനം സ്വദേശി റെജിമോൻ സ്റ്റേഷനിലെത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങള്‍ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജാരാക്കുകയും ചെയ്തു. ഇതോടെ പാമ്ബാടി പോലീസ് സ്റ്റേഷൻ ഐപി എസ്‌എച്ച്‌ഒ റിച്ചാർഡ് വർഗീസ്, എസ്‌ഐ ഉദയകുമാർ, സാമൂഹികപ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പണം അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു. തനിക്ക് കടബാധ്യതയുണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനില്‍ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസാപത്രം നല്‍കി പാമ്ബാടി പോലീസ് ആദരിച്ചു. ടൈല്‍ ജോലിക്കാരനാണ് ബിനോയ്...

ചെങ്ങന്നൂര്‍ ബസ് അപകടം. കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും...

Image
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും വിവാഹനിശ്ചയ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനാലാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. അപകടത്തില്‍ 66 പേർക്കാണ് പരിക്കേറ്റത്. ഇതില്‍ ആറു പേർ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം: സുരക്ഷാ ലംഘനങ്ങള്‍ അടിമാലിയില്‍നിന്നും തിരുവനന്തപുരത്തേക്കു പോയ കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർ ദിശയില്‍നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു ബസുകളിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ ...

ഒരു രൂപയുടെ അരി കഴുകി വെളുപ്പിച്ച്‌ 10 കിലോ ചാക്കിലാക്കും. പേരിനൊരു ബ്രാൻഡും. 435 ചാക്ക് അരി പിടിച്ചെടുത്തു...

Image
ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച്‌ ബ്രാൻഡഡ് എന്ന പേരില്‍ മലയാളി തീൻമേശയില്‍ എത്തുന്നു.  റേഷൻ അരിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കിലോയ്‌ക്ക് ഒന്നോ രണ്ടോ രൂപയ്‌ക്ക് കിട്ടുന്ന അരിയും ചേർത്താണ് വില്‍പ്പന. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം പാലോട് ഇത്തരത്തിലുളള ഗോഡൗണ്‍ സപ്ലൈസ് വകുപ്പ് പൂട്ടിച്ചു. ആപ്പിള്‍ എന്ന ബ്രാൻഡിലാണ് ഇവിടെ നിന്നും അരി വില്‍പ്പന നടത്തിയിരുന്നത്. നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷാരുഖ് ആണ് കെട്ടിടം വാടകയ്‌ക്ക് എടുത്തത്. ഒരു മാസം മുമ്ബാണ് എഎംഎസ് ട്രേഡിംഗ് കമ്ബനി എന്ന പേരില്‍ ഗോഡൗണ്‍ ആരംഭിച്ചത്. ഗോഡൗണിന്റെ പ്രവർത്തനത്തില്‍ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ലോഡ് കയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ പഴയതും പുതിയതുമായ 435 അരിച്ചാക്കുകള്‍ പിടിച്ചെടുത്തു. ഇവ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. അരി ഗുണനിലവാര പരിശോധനയ്‌ക്ക് അയക്കുമെന്ന് സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു...

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്, സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം...

Image
ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം തമ്ബാനൂരില്‍ ABVP സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ ഇപ്പോഴും കേരള പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം ABVP സമരങ്ങള്‍ക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച്‌ നാളെ (23-06-2025) ന് സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് ABVP ആരോപിച്ചു. കേരളത്തിലെ സാധാരണക്കാരായ സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് അവരുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങള്‍ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ "പി. എം. ശ്രീ" യില്‍ ഒപ്പ് വയ്ക്കും വരെ സമരം തുടരുമെന്നും ABVP പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് ഉദാഹരമാണ് ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം തമ്ബാനൂരില്‍ ABVP സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അ...

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ഏഴംഗ സംഘം അറസ്റ്റിലായി...

Image
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന.  കൊല്ലത്ത് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍.  ഒരു യുവതി ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ നാല് പേർ തിരുവനന്തപുരം സ്വദേശികളും മൂന്ന് പേർ കൊല്ലം സ്വദേശികളുമാണ്. പ്രതികളുടെ പക്കലുണ്ടായിരുന്ന 2.3 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. വര്‍ക്കല മേല്‍വെട്ടൂര്‍ സ്വദേശി മാഹിൻ (28),കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ഷാനു (27), പാലോട് കരിമൻകോട് സ്വദേശിനി അൻസീയ (35), വര്‍ക്കല വെട്ടൂര്‍ സ്വദേശി തസ്ലീം (23), ചാത്തന്നൂര്‍ സ്വദേശി സൂരജ് (27), വര്‍ക്കല വെട്ടൂര്‍ സ്വദേശി താരിഖ് (20), കൊല്ലം പാരിപ്പള്ളി സ്വദേശി ഗോകുല്‍ ജി നാഥ് (32) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായാരില്‍ ചിലർ ലഹരിക്കേസുകളില്‍ മുൻപും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം കുടുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പിടികൂടി...

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം. 2026 ജനുവരി ഒന്നുമുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധം. ഉത്തരവിറക്കി കേന്ദ്രം...

Image
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മറ്റും നിർബന്ധമാക്കി കേന്ദ്ര ഗതാഗത വകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്ന് മുതലാണ് എബിഎസ് നിർബന്ധമാക്കിയത്. റോഡ് അപകടങ്ങളും മരണങ്ങളും കുറച്ച്‌ സുരക്ഷ വർധിപ്പിക്കാനാണ് നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പറഞ്ഞു. നിലവില്‍ 125 സിസി കൂടുതല്‍ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിർബന്ധം. 40 ശതമാനം ഇരുചക്ര വാഹനങ്ങള്‍ക്കും ഈ സുരക്ഷാ ഫീച്ചർ ക്രമീകരിച്ചിട്ടില്ല. എബിഎസിന് പുറമെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ ബിഐഎസ് സർട്ടിഫൈഡ് ചെയ്ത രണ്ട് ഹെല്‍മറ്റുകളും നിർബന്ധമാക്കി നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രമാണ് നിർബന്ധം. രണ്ട് ഹെല്‍മറ്റ് നിർബന്ധമാക്കുന്നതിലൂടെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് പറയുന്നു...

പത്തനംതിട്ടയില്‍ മദ്യപിച്ച്‌ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയി. കുട്ടികളെ സ്കൂളിലെത്തിച്ചത് പൊലീസ്...

Image
മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് ക്ലാസ് മുടങ്ങാതിരിക്കാൻ വിദ്യാർഥികളെ പോലീസ് ഡ്രൈവർ തന്നെ സുരക്ഷിതമായി സ്കൂളിലെത്തിച്ചു. ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്‌എസ്‌എസ് സ്കൂളിലെ ബസ് ഓടിക്കുന്ന ഡ്രൈവറാണ് അറസ്റ്റിലായത്. പോലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുട്ടികളെ സ്കൂളില്‍ എത്തിക്കുകയും ചെയ്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപത്ത് വെച്ച്‌ നടന്ന പോലീസ് പരിശോധനയിലാണ് സ്കൂള്‍ ബസിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനായി തന്നെ ഇയാള്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. ഡ്രൈവർക്കെതിരെ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്ന ജില്ല പൊലീസ് മേധാവിയുടെ കർശന നിർദേശത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഡ്രൈവറെ പിടികൂടിയത്...

എട്ടാം ക്ലാസ് മുതലുള്ള പ്രണയം. കാമുകനില്‍ നിന്നും ഗര്‍ഭം ധരിച്ചതും മറച്ചുവെച്ചു. ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് ചേമ്ബിലയില്‍ പൊതിഞ്ഞും. പത്തനംതിട്ടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...

Image
പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.  അവിവാഹിതയായ യുവതി കാമുകനില്‍ നിന്നും ഗർഭം ധരിക്കുകയും ആരുമറിയാതെ പ്രസവിക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തല്‍. വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ചേമ്ബിലയില്‍ പൊതിഞ്ഞ് അയല്‍വാസിയുടെ പറമ്ബിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രസവത്തിന് പിന്നാലെ രക്തസ്രാവമുണ്ടായതോടെ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. പ്രസവത്തെ തുടർന്നാണ് രക്തസ്രാവവുണ്ടായത് എന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. അതേസമയം, ചികിത്സയില്‍ കഴിയുന്ന ഇരുപത്തൊന്നുകാരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. കാമുകനില്‍ നിന്നാണ് യുവതി ഗർഭം ധരിച്ചത് എന്നാണ് വിവരം. എട്ടാംക്ലാസുമുതലുള്ള പ്രണയബന്ധമാണ്. യുവതി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ല എന്നാണ് വീട്ടുകാരുടെ മൊഴി. കാമുകനേയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. ഇയാള്‍ക്ക് കുഞ്ഞിന്റെ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ...

കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. വാഹനങ്ങളിലെ രൂപമാറ്റങ്ങള്‍ എണ്ണി പിഴയിടാൻ MVD...

Image
വാഹനങ്ങളുടെ രൂപം അനധികൃതമായി മാറ്റുന്നവർക്ക് 'ഉഗ്രൻ പണി'യുമായി മോട്ടോർവാഹന വകുപ്പ്. കമ്ബനി നിർമിച്ചു വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.  മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴയ്ക്കുപുറമെ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാം. ബൈക്കുകളില്‍ ഹാൻഡ് ഗ്രിപ്, സീറ്റ് കവർ എന്നിവ മാത്രമേ കൂട്ടിച്ചേർക്കല്‍ പാടുള്ളൂ. മറ്റു വാഹനങ്ങളില്‍ ഒരു മാറ്റവും പാടില്ല. അനുവദിച്ചതിലും വീതിയുള്ള ടയറിനും അനുമതിയില്ല. ഇത് സുരക്ഷിതത്വം കൂട്ടുമെന്നാണ് ധാരണയെങ്കിലും വളവുകളില്‍ ബൈക്ക് മറിയാൻ സാധ്യത കൂടുതലാണെന്ന് എംവിഡി പറയുന്നു. ബൈക്കുകളിലെ റിയർവ്യൂ ഗ്ലാസുകള്‍ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളില്‍ സ്റ്റിക്കർ പതിക്കുന്നതും സുരക്ഷയെ ബാധിക്കും. ബൈക്കുകളില്‍ പിൻസീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള ഗ്രാബ് റെയില്‍, സാരി ഗാർഡ് എന്നിവ നീക്കം ചെയ്യാനും അനുമതിയില്ല. വാഹനങ്ങളുടെ നിറം മാറ്റാം. അക്കാര്യം ആർടി ഓഫീസില്‍ അറിയിക്കുകയും പരിവാഹൻ സൈറ്റില്‍ ഫീസടയ്ക്കുകയും ആർസി ബുക്കില്‍ നിറം രേഖപ്പെട...

മധ്യപ്രദേശില്‍ എസ്ബിഐക്ക് കൊച്ചി ബ്രാഞ്ച്. വ്യാജ ബാങ്കിനെ പൂട്ടിച്ച്‌ മലയാളി ഉദ്യോഗസ്ഥന്‍. സാഗര്‍ ജില്ലയിലെ വ്യാജ ബാങ്ക് പൂട്ടിച്ചത് കോട്ടയം അതിരമ്ബുഴ സ്വദേശി അരുണ്‍ അശോകന്‍...

Image
മധ്യപ്രദേശില്‍ എസ്ബിഐയുടെ പേരില്‍ വ്യാജ കൊച്ചി ബ്രാഞ്ച്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ പോയ വ്യാജ ബാങ്കിനെ പൂട്ടിച്ച്‌ മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍. മധ്യപ്രദേശ് സാഗര്‍ ജില്ലയിലെ മക്രോനിയ മുനിസിപ്പല്‍ ഡിവിഷനിലെ വ്യാജ ബാങ്കാണു മലയാളിയുടെ ഇടപെടലില്‍ പോലിസുമായി എത്തി എസ്ബിഐ ഉദ്യോഗസ്ഥര്‍ അടപ്പിച്ചത്. 'യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള' എന്ന പേരില്‍ മക്രോനിയ റെയില്‍വേ സ്റ്റേഷന്‍ റോഡിലാണു തട്ടിപ്പുബാങ്ക് കണ്ടെത്തിയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗര്‍ ജില്ലയിലെ ബ്രാഞ്ച് മാനേജരായി ജോലി നോക്കുന്ന അതിരമ്ബുഴ സ്വദേശി അരുണ്‍ അശോകാണ് വ്യാജ ബാങ്ക് കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന അരുണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഈ 'ബാങ്ക്' കാണുന്നത്. നേരത്തേ എസ്ബിഐയിലാണ് അരുണ്‍ ജോലി ചെയ്തിരുന്ന അരുണിന് ബാങ്ക് കണ്ടതോടെ സംശയമായി. പഴകിയ കെട്ടിടത്തിലായിരുന്നു 'ബ്രാഞ്ച്.' ഫോണില്‍ ലൊക്കേഷന്‍ ടാഗ് അടക്കം ചിത്രമെടുത്ത് സഹപാഠിയായ കൈപ്പുഴ സ്വദേശി എസ്.ഹൃഷികേശിന് അയച്ചു. എസ്ബിഐ മാങ്ങാനം ബ്രാഞ്ചിലെ ക്ലാര്‍ക്കായ ഹൃഷികേശ് എസ്ബിഐ ഓഫിസേഴ്‌സ് അസോസിയേഷന്‍ (എസ്ബിഐഒഎ) ഭാരവാഹിക...

അഹമ്മദാബാദ് വിമാന ദുരന്തം. ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങള്‍, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല...

Image
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാർ ഉള്‍പ്പെടെയുള്ള 131 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ.  തിരിച്ചറിഞ്ഞ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ മരിച്ച 83 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനല്‍കുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തില്‍ ആകെ 274 പേർ മരിച്ചതായാണ് കണക്ക്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സമീപപ്രദേശത്ത് 33 പേരും മരിച്ചുവെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല. സഹോദരൻ അഹമബാബാദില്‍ എത്തി ഡിഎൻഎ സാമ്ബിള്‍ നല്‍കിയിരുന്നു. സാമ്ബിള്‍ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാൻ ആകുമെന്നാണ് പ്രതീക്ഷ. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും കൈമാറുന്നതിനുമായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 600-ലധികം ഡോക്ടർമാർ, സഹായികള്‍, ഡ്രൈവർമാർ എന്നിവരെ നിയോഗിച്ചിട്ടു...

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ച സംഭവം. താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദേശം നല്‍കി റവന്യൂ മന്ത്രി...

Image
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി. നായരെ അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം.  റവന്യുമന്ത്രി കെ.രാജനാണ് കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാൻ ലാന്റ് ‌റവന്യൂ കമ്മീഷണർക്ക് നിർദ്ദേശംനല്‍കിയത്. പവിത്രന് ഉടൻ മെമ്മോ നല്‍കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. വിമാന അപകടത്തില്‍ അനുശോചിച്ച്‌ മറ്റൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന്‍ പവിത്രനെ സസ്‌പെൻഡ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെ‍ൻഡ് ചെയ്തിരുന്നത്. പിന്നാലെയാണ് പവിത്രനെതിരെ സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്...

സോണിയക്കും അനിതക്കും ഓരോ തവണയും പ്രതിഫലമായി കിട്ടിയിരുന്നത് പതിനായിരം രൂപവീതം. വിവാഹിതയായ യുവതിയും ഡിഗ്രി വിദ്യാര്‍ത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ...

Image
37 കിലോ കഞ്ചാവുമായി കോളജ് വിദ്യാർത്ഥിനിയും യുവതിയും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവർ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഒരുതവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് ഒരാള്‍ക്ക് പതിനായിരം രൂപയാണ് പ്രതിഫലം. കഞ്ചാവ് കേരളത്തിലെത്തിച്ച്‌ കൈമാറുമ്ബോള്‍ തന്നെ പണം ലഭിക്കുമെന്നും യുവതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഡിഗ്രി വിദ്യാർത്ഥിനിയാണ് സോണിയ. അനിത വിവാഹിതയാണ്. പോക്കറ്റ് മണിക്കായാണ് ഇവർ കഞ്ചാവ് കടത്തുകാരായതെന്നും മൊഴിനല്‍കിയിരുന്നു. വിനോദസഞ്ചാരത്തിനെന്ന വ്യാജേനയാണ് ഇരുവരുടെയും യാത്ര. ട്രെയിനിലാണ് കഞ്ചാവുമായി യാത്ര ചെയ്യുന്നതും. കേരളത്തില്‍ കഞ്ചാവെത്തിച്ച്‌ കൈമാറുന്നതോടെ പണം ലഭിക്കും. ഇതുമായി അടുത്ത ട്രെയിനില്‍ ബംഗാളിലേക്ക് തിരികെ പോകുന്നതുമാണ് യുവതികളുടെ രീതി. ‌ഞായറാഴ്ച്ചയാണ് എറണാകുളം നോ‌ർത്ത് റെയില്‍വേ സ്റ്റേഷനില്‍ 37.0  കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിലായത്. ഇരുവരെയും ഇന്നലെ എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ...

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതല്‍...

Image
ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വര്‍ഷത്തെ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21ലെ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു. അതായത്, ഒമ്ബത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമ പെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയാണ്. കേന്ദ്രസർക്കാർ കേരളത്തിനുമേല്‍ ഏർപ്പെടുത്തിയ കടുത്ത സാമ്ബത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിലും അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി...

ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം. അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍...

Image
എംഡിഎംഎയുമായി യുവതി അടക്കം രണ്ടു പേർ പിടിയില്‍. മണ്‍വിളയിലേ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് കുളത്തൂർ മണ്‍വിള സ്വദേശിയായ അനന്തു കൃഷ്ണൻ (29), കൊല്ലം, ചടയമംഗലം സ്വദേശിനി ആര്യ (27) എന്നിവർ പിടിയിലാകുന്നത്. തുമ്ബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ റെയ്‌ഡ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്‍വിളയിലെ ഹോട്ടലിലും പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു...

കനത്ത മഴ. ഈ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി...

Image
മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂർ , കാസർഗോഡ്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് അവധി. കളക്ടർമാരുടെ അറിയിപ്പ് - തൃശൂർ: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍ 16) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല. കാസർഗോഡ്: ജില്ലയില്‍ ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഈ സാഹചര്യത്തില്‍, ജില്ലയിലെ കോളേജുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, മദ്...

പ്രാര്‍ത്ഥനയിലൂടെ കുടുംബ പ്രശ്‌നങ്ങള്‍ മാറ്റി കൊടുക്കാമെന്നു പറഞ്ഞ് പീഡനം. എളമക്കരയില്‍ ഒരാള്‍ അറസ്റ്റില്‍, നാല് ലക്ഷം കവര്‍ന്നെന്നും യുവതി...

Image
പ്രാർത്ഥനയുടെ മറവില്‍ പീഡനം നടത്തിയ പ്രതി അറസ്റ്റില്‍. എളമക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബാബു ജോസഫ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കയ്യില്‍ ഉണ്ടായിരുന്ന 4 ലക്ഷം രൂപ തട്ടിയെടുത്തു എന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ പ്രാർത്ഥനയിലൂടെ മാറ്റി കൊടുക്കാം എന്നുപറഞ്ഞാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് യുവതിയുടെ കയ്യില്‍ നിന്നും പല തവണയായി പ്രാർത്ഥനയുടെ ആവശ്യങ്ങള്‍ പറഞ്ഞ് 4 ലക്ഷം രൂപവരെ വാങ്ങി. ഇതിന് ശേഷം ഇയ്യാള്‍ പരാതിക്കാരിയെ മർദിച്ചുവെന്നും പറയുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ് ചെയ്തത്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും...