കോട്ടയം സൗത്ത് പാമ്പാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൂന്നുപേർ കോട്ടയം മെഡിക്കൽ കോളേജിൽ...


സൗത്ത് #പാമ്പാടി യിൽ ഇന്ന് (30/06/25 തിങ്കൾ)  ഉച്ചകഴിഞ്ഞ് ഒന്നര മണിയോടുകൂടിയാണ് #കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്കുവശം ചാത്തൻപുരയിടത്ത് അനീഷ് സി കുര്യാക്കോസിന് ആദ്യമായി നായയുടെ കടി ഏറ്റത്.അനീഷിന്റെ ചുണ്ടിനും മുഖത്തും കൈക്കും കടിയേറ്റു. തുടർന്ന് അമ്പാട്ട് ജോബി കുര്യാക്കോസിന്റെ കാലിന് കടിച്ച നായ യ  ചുണ്ടിന്റെ ന്റെ ഒരു ഭാഗം കടിച്ചെടുത്ത് കിഴക്കോട്ട് ഓടി. മുളേ ക്കുന്ന്‌ കിഴക്കയിൽ മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ  കെ. എസ് ചക്കോയെ ( കുഞ്ഞൂട്ടി ) കടിച്ചു. കന്നുവെട്ടി ഭാഗത്ത് കൊല്ലം പറമ്പിൽ ജോസഫ് കുര്യനെ (റ്റിറ്റു ) മാന്തിയ നായ വെള്ളറയിൽ മോഹനന്റെ ദേഹത്ത് ചാടിക്കയറി.
 ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയിൽ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചു കൊന്നു. ഗുരുതരമായ പരിക്കേറ്റ അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നേടി. പാമ്പാടിയിൽ നിന്നും ആന്റി റാബീസ് വാക്സിനും, റ്റി. റ്റി യും എടുത്തതിനുശേഷം  പരുക്ക് ഗുരുതരമായതിനാലും കഴുത്തിന് മുകളിലായ തിനാലും പേ വിഷബാധ സംശയിക്കുന്നതിനാലും വിദഗ്ധ പരിശോധനയ്ക്ക് ശേഷം  ഇമ്മ്യൂണോഗ്ലോബിൻ  വാക്സിൻ നൽകേണ്ടി വന്നേക്കാം എന്നതിനാൽ അവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്  അയച്ചു. സ്കൂൾ വിട്ടു വരുന്ന സമയമായതിനാൽ മോഹനന്റെ മകൾ  മോനിഷ താൻ മുൻപ് പഠിപ്പിച്ചിരുന്ന ജൂനിയർ ബസേലിയോസ് സ്കൂളിന്റെ മാനേജർ അഡ്വ. സിജു. കെ ഐസക്കിനെ വിവരം വിളിച്ചറിയിച്ചു.സിജു തന്റെ സഹോദരനും സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റരുമായ ഷൈജു കെ. ഐസക്കിനെ വിവരം അറിയിച്ചു. സ്കൂൾ വാഹനത്തിൽ അല്ലാതെ പോകുന്ന കുട്ടികളെ അധ്യാപകർ തങ്ങളുടെ വാഹനങ്ങളിൽ വീടുകളിൽ എത്തിച്ചു. #Kottayam #Pampady #KottayamNews #kerala #godsowncountrykerala

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...