പത്തനംതിട്ടയില്‍ മദ്യപിച്ച്‌ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയി. കുട്ടികളെ സ്കൂളിലെത്തിച്ചത് പൊലീസ്...


മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


സംഭവത്തെത്തുടർന്ന് ക്ലാസ് മുടങ്ങാതിരിക്കാൻ വിദ്യാർഥികളെ പോലീസ് ഡ്രൈവർ തന്നെ സുരക്ഷിതമായി സ്കൂളിലെത്തിച്ചു. ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്‌എസ്‌എസ് സ്കൂളിലെ ബസ് ഓടിക്കുന്ന ഡ്രൈവറാണ് അറസ്റ്റിലായത്. പോലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുട്ടികളെ സ്കൂളില്‍ എത്തിക്കുകയും ചെയ്തു.

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപത്ത് വെച്ച്‌ നടന്ന പോലീസ് പരിശോധനയിലാണ് സ്കൂള്‍ ബസിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനായി തന്നെ ഇയാള്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. ഡ്രൈവർക്കെതിരെ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കണമെന്ന ജില്ല പൊലീസ് മേധാവിയുടെ കർശന നിർദേശത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് മദ്യപിച്ച്‌ വാഹനമോടിച്ച്‌ ഡ്രൈവറെ പിടികൂടിയത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...