മണിമലയാറ്റിലൂടെ ഒഴുകിയെത്തി പഴയിടം കോസ്‌വേയിലെ മാലിന്യം ആറ്റിലൂടെ തള്ളിവിട്ടു...


#മണിമല യാറ്റിലൂടെ ഒഴുകിയെത്തി #പഴയിടം കോസ്‌ വേയില്‍ തങ്ങിനിന്ന മാലിന്യകൂമ്ബാരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ മണിമലയാറ്റിലൂടെ ഒഴുക്കിവിട്ടു. ഉയരം കുറഞ്ഞ പാലമായതിനാല്‍ തൂണുകളില്‍ മരക്കഷണങ്ങളും ചപ്പുചവറുകളും പ്ലാസ്‌റ്റിക്കും തങ്ങിനിന്നിരുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്തുവകുപ്പ്‌ അധികാരികള്‍ നിയോഗിച്ചവരാണ്‌ മാലിന്യം നീക്കിയത്‌. എല്ലാമഴക്കാലത്തും അടിയുന്ന പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള ടണ്‍കണക്കിന്‌ മാലിന്യം ഇതേ പോലെ നീക്കുകയാണ്‌ പതിവ്‌.
മാലിന്യം കരക്കെടുത്ത്‌ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കരാറെടുക്കുന്നവര്‍ അവയത്രയും മണിമലയാറ്റിലൂടെ തന്നെ ഒഴുക്കിവിടുകയാണ്‌ പതിവ്‌.കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആറ്റുപുറമ്ബോക്കില്‍ ഉപേക്ഷിക്കുന്ന പാഴ്‌ വസ്‌തുക്കളും കാറ്റില്‍ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകളും മരങ്ങളും ഒഴുകിയെത്തി പാലത്തില്‍ ഇടിച്ചു നിന്ന്‌ ബലക്ഷയമുണ്ടാകാതിരിക്കാനാണ്‌ ഇവ നീക്കിയത്‌. മരങ്ങളും ചില്ലകളും തങ്ങിനിന്ന്‌ വെള്ളമൊഴുക്ക്‌ പാലത്തിന്‌ മുകളിലൂടെയായി കൈവരി പലവട്ടം തകര്‍ന്നിട്ടുണ്ട്‌.മാലിന്യം ആറ്റിലൂടെ ഒഴുക്കിവിടാതെ സംസ്‌കരിക്കാന്‍ നടപടിയുണ്ടാവണമെന്ന്‌ കാലങ്ങളായി ആവശ്യമുയര്‍ന്നെങ്കിലും നടപടിയില്ല. #Kottayam #manimala #manimalariver 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...