റോഡില്‍ക്കിടന്ന ആറുലക്ഷം രൂപ സ്റ്റേഷനിലേല്‍പ്പിച്ചു. യുവാവിന് പോലീസിന്റെ ആദരം. തുക ഉടമയ്ക്ക് തിരികെ നല്‍കി...


റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സത്യസന്ധതയ്ക്ക് പോലീസിന്റെ അനുമോദനം. വാകത്താനം നാലുന്നാക്കല്‍ കുരിക്കാട്ടുപറമ്ബ് വീട്ടില്‍ ജോണ്‍ ചാക്കോയുടെ മകൻ ബിനോയ് ജോണ്‍ (40) ആണ് പാമ്ബാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്. കഴിഞ്ഞ ശനിയാഴ്ച മീനടം ഭാഗത്തെ റോഡില്‍വെച്ച്‌ കളഞ്ഞുകിട്ടിയ ആറുലക്ഷംരൂപ ബിനോയ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.


തുകയുടെ അവകാശി വാകത്താനം സ്വദേശി റെജിമോൻ സ്റ്റേഷനിലെത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങള്‍ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജാരാക്കുകയും ചെയ്തു. ഇതോടെ പാമ്ബാടി പോലീസ് സ്റ്റേഷൻ ഐപി എസ്‌എച്ച്‌ഒ റിച്ചാർഡ് വർഗീസ്, എസ്‌ഐ ഉദയകുമാർ, സാമൂഹികപ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പണം അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു.

തനിക്ക് കടബാധ്യതയുണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനില്‍ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസാപത്രം നല്‍കി പാമ്ബാടി പോലീസ് ആദരിച്ചു. ടൈല്‍ ജോലിക്കാരനാണ് ബിനോയ്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...