ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം. 2026 ജനുവരി ഒന്നുമുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധം. ഉത്തരവിറക്കി കേന്ദ്രം...


ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മറ്റും നിർബന്ധമാക്കി കേന്ദ്ര ഗതാഗത വകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്ന് മുതലാണ് എബിഎസ് നിർബന്ധമാക്കിയത്.

റോഡ് അപകടങ്ങളും മരണങ്ങളും കുറച്ച്‌ സുരക്ഷ വർധിപ്പിക്കാനാണ് നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പറഞ്ഞു. നിലവില്‍ 125 സിസി കൂടുതല്‍ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിർബന്ധം. 40 ശതമാനം ഇരുചക്ര വാഹനങ്ങള്‍ക്കും ഈ സുരക്ഷാ ഫീച്ചർ ക്രമീകരിച്ചിട്ടില്ല. എബിഎസിന് പുറമെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ ബിഐഎസ് സർട്ടിഫൈഡ് ചെയ്ത രണ്ട് ഹെല്‍മറ്റുകളും നിർബന്ധമാക്കി

നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രമാണ് നിർബന്ധം. രണ്ട് ഹെല്‍മറ്റ് നിർബന്ധമാക്കുന്നതിലൂടെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് പറയുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...