രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി ഏഴംഗ സംഘം അറസ്റ്റിലായി...


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന.  കൊല്ലത്ത് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. 


ഒരു യുവതി ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ നാല് പേർ തിരുവനന്തപുരം സ്വദേശികളും മൂന്ന് പേർ കൊല്ലം സ്വദേശികളുമാണ്. പ്രതികളുടെ പക്കലുണ്ടായിരുന്ന 2.3 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

വര്‍ക്കല മേല്‍വെട്ടൂര്‍ സ്വദേശി മാഹിൻ (28),കൊല്ലം ഉമയനല്ലൂര്‍ സ്വദേശി ഷാനു (27), പാലോട് കരിമൻകോട് സ്വദേശിനി അൻസീയ (35), വര്‍ക്കല വെട്ടൂര്‍ സ്വദേശി തസ്ലീം (23), ചാത്തന്നൂര്‍ സ്വദേശി സൂരജ് (27), വര്‍ക്കല വെട്ടൂര്‍ സ്വദേശി താരിഖ് (20), കൊല്ലം പാരിപ്പള്ളി സ്വദേശി ഗോകുല്‍ ജി നാഥ് (32) എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായാരില്‍ ചിലർ ലഹരിക്കേസുകളില്‍ മുൻപും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം കുടുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പിടികൂടി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...