പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...


കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച്‌ കൊന്നു. അനീഷ ബന്ധത്തില്‍നിന്ന് പിൻമാറിയത് പുറത്തു പറയാൻ പ്രകോപനമായി. പ്രതികളായ ആമ്ബല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്ബില്‍ അനീഷ (22) എന്നിവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി.


ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോള്‍ വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നതിലേയ്ക്ക് എത്തിച്ചതെന്ന് ഇവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. അനീഷ ബന്ധത്തില്‍നിന്ന് പിൻമാറാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇവർ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നതായി ഭവിന് സംശയം ഉണ്ടായി. ഇത് കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായി. തുടർന്നാണ് സംഭവം വെളിയില്‍ പറയാൻ ഭവിൻ തയ്യാറായത്.

ശിശുക്കളുടെ അസ്ഥികളാണ് യുവാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആദ്യത്തെ കുട്ടി ഗർഭത്തില്‍വെച്ചുതന്നെ ജനിച്ചപ്പോള്‍ത്തന്നെ മരിച്ചിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടിയുടേത് സ്വാഭാവിക മരണമല്ല. കുഞ്ഞിനെ കൊന്നതാണ്. പ്രസവശേഷം കുഞ്ഞ് കരയാൻ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമർത്തി ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നെന്നും പോലീസ് പറയുന്നു.

ഭവിൻ കുട്ടികളുടെ അസ്ഥികളുമായി പുലർച്ചെ രണ്ടുമണിയോടെയാണ് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വെള്ളിക്കുളങ്ങര സ്വദേശിയായ 22-കാരിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നും രഹസ്യബന്ധത്തിലുണ്ടായ രണ്ടുകുഞ്ഞുങ്ങളെയും പ്രസവിച്ചയുടൻ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നും ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു. മദ്യപിച്ച നിലയിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നുവർഷം മുമ്ബ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവർഷം മുൻപ് രണ്ടാമത്തെ കുട്ടിയെ പുതുക്കാട്ടും കുഴിച്ചുമൂടിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

യുവതിയുമായി ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. 2021-ല്‍ ആണ് അനീഷയുടെ ആദ്യത്തെ പ്രസം. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചെന്നും തുടർന്ന് വീടിന് സമീപം പറമ്ബില്‍ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് അനീഷ തന്നോട് പറഞ്ഞതെന്ന് ഭവിൻ മൊഴിനല്‍കി. കുഞ്ഞിന്റെ മരണാനന്തര ചടങ്ങ് നടത്തുന്നതിനായി അസ്ഥികള്‍ എടുത്തുവെക്കണമെന്ന് താൻ ആവശ്യപ്പെട്ടെന്നും അപ്രകാരമാണ് അസ്ഥി എടുത്ത് സൂക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു.

2024-ല്‍ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടില്‍ മുറിക്കുള്ളില്‍ വെച്ചാണ് പ്രസവം എന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ജനിച്ചയുടനേ ആണ്‍കുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവർ മൃതദേഹം കുഴിച്ചിട്ടു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...