സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കില്‍. കരുവാറ്റ കൊലപാതക കേസില്‍ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി...
ആലപ്പുഴ കരുവാറ്റയില്‍ 67 കാരനായ മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ പിടിയിലായ പതിമൂന്നുകാരി ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു. എന്ന് ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്.ഐയെ നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു എട്ടാം ക്ലാസുകാരിയുടെ വൈകാരിക വെളിപ്പെടുത്തല്‍.
കരുവാറ്റയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടിയെ വീട്ടിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. പേരക്കുട്ടിയായ 13-കാരിയുടെ ആസൂത്രണത്തിലായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. കേസില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സ്വന്തമായി ഐഫോണ്‍ വാങ്ങാനും കൂട്ടുകാർക്ക് ബൈക്ക് സ്വന്തമാക്കാനും വേണ്ടിയായിരുന്നു കൊലപാതകവും സ്വർണം കവരലും തങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് പ്രതികള്‍ നല്‍കിയ പ്രാഥമിക മൊഴി. ശിവൻകുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് സുഹൃത്തുക്കളെ വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടി കൃത്യം നടപ്പാക്കിയത്. കൊലപാതക വിവരം ഫോണിലൂടെ ത തത്സമയം വീഡിയോ കോളിലൂടെ കാണിച്ചു നല്‍കിയതായും കണ്ടെത്തിയിരുന്നു.
എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി മാനസികമായി തകർന്നതും വീട്ടില്‍ നിന്നനുഭവിച്ച സ്നേഹക്കൂടുതലും കുടുംബ പശ്ചാത്തലവും വിവരിച്ച് കരഞ്ഞതും. കുറ്റകൃത്യത്തിന് പിന്നിലെ ക്രൂരതയ്ക്ക് പുറമെ കൗമാരക്കാരുടെ മാനസിക അവസ്ഥയും കുടുംബ ബന്ധങ്ങളിലെ വിടവുകളുമാണ് ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്. പോലീസും കൗണ്‍സിലർമാരും പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നടപടികള്‍ നല്‍കിവരികയാണ്...