ന്യൂനമർദ്ദം, ഇരട്ട ചക്രവാതച്ചുഴി. സംസ്ഥാനത്ത് മഴ കനക്കും, വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...
വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലും, ബംഗാൾ ഉൾക്കടലിലും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതിനാലും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത. ആഗസ്റ്റ് 21 മുതൽ 25 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Kerala Rain Forecast Yellow Alert August 23 To 25 Weather Update)
ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ആഗസ്റ്റ് 23: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ആഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
ആഗസ്റ്റ് 25: കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്, മഴ ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലും ജലാശയങ്ങൾക്കടുത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു...