സീരിയല്‍ നടിയും ബിഗ് ബോസ് ജേതാവുമായ അനുമോള്‍ വിവാഹിതയായി...


സീരിയല്‍ നടിയും ബിഗ് ബോസ് മലയാളം സീസണ്‍ 7 ജേതാവുമായ അനുമോള്‍ വിവാഹിതയായി. മോഡലും നടനുമായ തമിഴ്നാട് സ്വദേശി ഭുവനേഷ് രാജേന്ദ്രനാണ് വരന്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചായിരുന്നു താലികെട്ട് ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര നടയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിങ്ങമാസത്തിലെ ആദ്യത്തെ പ്രമുഖ താരവിവാഹം കൂടിയാണിത്. ചടങ്ങില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം ശ്രദ്ധേയമായി. ഗുരുവായൂരില്‍ വിവാഹത്തിന് വേണ്ട സഹായങ്ങളും ക്രമീകരണങ്ങളും ചെയ്തു നല്‍കിയ സുരേഷ് ഗോപി, ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് നവദമ്പതികളെ ആശീര്‍വദിക്കുകയും കൈപിടിച്ചു നല്‍കുകയും ചെയ്ത ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷൂട്ടിന്റെയും മറ്റ് ചടങ്ങുകളുടെയും വീഡിയോ അനുമോള്‍ ഇന്നലെ പങ്കുവെച്ചിരുന്നെങ്കിലും വിവാഹത്തെക്കുറിച്ച് മുന്‍കൂട്ടി വ്യക്തമായ വാര്‍ത്തകളൊന്നും പുറത്തുവിട്ടിരുന്നില്ല. അതിനാല്‍ തന്നെ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകര്‍ക്കും ഇതൊരു അപ്രതീക്ഷിത സന്തോഷവാര്‍ത്തയായി മാറുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...