ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ച് സർക്കാർ. വിതരണം നാളെ മുതൽ ആരംഭിക്കും...
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വേണ്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷനായി 130.31 കോടി രൂപയും, സാമൂഹ്യ സുരക്ഷാ പെൻഷനായി 951.39 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചത്.
ക്ഷേമനിധി ബോർഡ് വഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം 51.59 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 31-നകം വിതരണം പൂർത്തിയാക്കാൻ നിർദ്ദേശമുണ്ട്. മുൻ മാസങ്ങളിലേതുപോലെ തന്നെ സഹകരണ സംഘങ്ങൾ വഴി പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകും...