എന്‍റെ പേര് മനു മത്തായി, ഇതു ഞാൻ പൂട്ടിക്കും. ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പര്‍...


കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ. സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡില്‍ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. 'ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു'മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈല്‍ ഫോണില്‍ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെമ്പർക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങള്‍ കടത്തിവിടാനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് മനു മത്തായി വിശദീകരിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...