ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ. വയോധികനെ കൊന്ന് വീഡിയോ കോളില്‍ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം...
മോഷണമുതല്‍ വിറ്റ് പെണ്‍കുട്ടിക്ക് പുതിയ ഐഫോണും ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികള്‍ക്ക് ആഡംബര ബൈക്കും വാങ്ങാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. തിങ്കളാഴ്ചയാണ് ശിവൻകുട്ടിയുടെ മൃതദേഹം കൈകാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഏറെ ക്രൂരമായ ഈ കൃത്യം ചെയ്ത ശേഷം പ്രതികള്‍ കൊലപാതക ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ വിളിച്ച് കാണിച്ചുകൊടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മകള്‍ ശ്രീകലയുടെ പ്രസവ ആവശ്യത്തിനായി ഭാര്യ സരസ്വതി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നതിനാല്‍ ശിവൻകുട്ടി വീട്ടില്‍ തകകച്ചെ ഒറ്റയ്ക്കായിരുന്നു. ചെറുമകള്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ സമയത്താണ് ആസൂത്രിതമായി പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്. വയോധികന്റെ ആനുകൂല്യം മുതലാക്കി വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട പ്രതികള്‍ അലമാര കുത്തിത്തുറന്നാണ് സ്വർണം അപഹരിച്ചത്. മുൻവശത്ത് കെട്ടിട നിർമ്മാണം നടന്നിരുന്ന ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വീടെന്നത് പ്രതികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
സംഭവസ്ഥലത്തെത്തിയ പോലീസ് ഡോഗ് സ്ക്വാഡിലെ നായ നിർമ്മാണത്തിലിരുന്ന പുതിയ കെട്ടിടത്തിലേക്കാണ് ആദ്യം ഓടിക്കയറിയത്. ഇതേത്തുടർന്ന് നിർമ്മാണവുമായി ബന്ധപ്പെട്ടവരെയും പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. അതിവേഗം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കുറ്റകൃത്യത്തിന് പിന്നില്‍ പ്രവർത്തിച്ച നാല് പ്രായപൂർത്തിയാകാത്തവരെയും പോലീസ് വലയിലാക്കിയത്...