ബൈക്കില്‌‍ ഒരേ ദിശയില്‍ നിന്നു വന്ന കാറിടിച്ച്‌ 18 കാരൻ തെറിച്ചു വീണത് എതിര്‍ ദിശയില്‍ നിന്നുവന്ന കാറിന് മുന്നിലേക്ക്, ഇടിച്ച രണ്ട് വാഹനങ്ങളും നിര്‍ത്താതെ പോയി. യുവാവ് രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് 20 മിനിറ്റ്, ദാരുണാന്ത്യം...


ദേശീയപാത ബൈപ്പാസില്‍ കോരപ്പുഴ പാലത്തിനു സമീപം കാറിടിച്ച്‌ പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസില്‍ ഫൈസല്‍ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.25-ഓടെ ആയിരുന്നു അപകടം. കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്ന ഫർസീന്റെ ബൈക്കില്‍ അതേ ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവിനെ എതിർദിശയില്‍വന്ന കാറും ഇടിച്ചു. ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്നൊഴുകി റോഡില്‍ പരന്നു. ഇടിച്ചിട്ട കാറിലുള്ളവരുള്‍പ്പെടെ ആരും തിരിഞ്ഞുനോക്കാതെ കടന്നു പോവുകയായിരുന്നു. അപകടം നടന്ന് 20 മിനിറ്റിലധികം രക്തം വാർന്ന് ജീവനുവേണ്ടി പിടഞ്ഞാണ് ഫർസീൻ മരണത്തിന് കീഴടങ്ങിയത്. അപകടം കണ്ട തൊഴിലാളികളും ചില യാത്രക്കാരും വിളിച്ച ആംബുലൻസ് സ്ഥലത്തെത്തിയശേഷമാണ് ഫർസീനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി. 11.10-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. മെഡിക്കല്‍ കോളേജിനുസമീപത്തെ ട്രിപ്പിള്‍ ഇ കോളേജിലെ ഒന്നാംവർഷ സി.എ. വിദ്യാർഥിയാണ്. അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിലെത്തി പല്ലിന് ക്ലിപ്പിട്ടശേഷം കാപ്പാടുള്ള തറവാട്ടുവീട്ടില്‍ വല്യുമ്മയെക്കണ്ട് കോളേജിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ചെങ്ങോട്ടുകാവ് സെറീന കോട്ടേജിലാണ് ഫർസീന്റെ കുടുംബം താമസിക്കുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...