Posts

തി​രു​വോ​ണം മ​ഴ​യ​ത്ത്. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നിയന്ത്രണം...

Image
തി​രു​വോ​ണ നാ​ളി​ൽ സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് ക​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. പു​ല​ർ​ച്ചെ പ​ല​യി​ട​ത്തും മ​ഴ പെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ട​വി​ട്ട് മ​ഴ പെ​യ്തി​രു​ന്നു. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു.  അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മ​ഴ മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​നും ഡി​റ്റി​പി​സി​ക​ൾ​ക്കും പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.  അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലും മ​ഴ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മീ​പ ജി​ല്ല​ക​ളി​ലു​ള്ള വെ​ള്ള​ച്ചാ​ട്ടം, ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണം. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും മ​ഴ അ​വ​സാ​ന...

ഓ​ണ​ത്തെ വ​ര​വേ​റ്റ് നാ​ട്. പൂ​ക്ക​ള​മി​ട്ടും, ഊ​ഞ്ഞാ​ലാ​ടി​യും, സ​ദ്യ​യൊ​രു​ക്കിയും മ​ല​യാ​ളി​ക​ൾ. സ്നേഹം നിറഞ്ഞ ഓണാശംസകള്‍...

Image
ഓ​ണ​പ്പു​ട​വ​യി​ട്ടും ഊ​ഞ്ഞാ​ലാ​ടി​യും അ​ത്ത​പ്പൂ​ക്ക​ള​മി​ട്ടും നാ​ടും ന​ഗ​ര​വും മാ​വേ​ലി​ത്ത​മ്പു​രാ​നെ സ്മ​രി​ച്ചും നാ​ട് പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റു. വീ​ട്ടു​കാ​രൊ​ന്നാ​കെ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യി​ല്‍ ഓ​ണ​സ​ദ്യ ഒ​രു​ക്കും.  തു​മ്പ​പ്പൂ​ച്ചോ​റും പ​ത്തി​രു​പ​തു കൂ​ട്ടം രു​ചി​ക്ക​റി​ക​ളും പ​ഴ​വും പാ​യ​സ​വും തൂ​ശ​നി​ല​യി​ല്‍ വി​ള​മ്പി​യു​ണ്ണു​ന്ന​തി​ന്‍റെ കേ​ര​ള​ത്ത​നി​മ​യും ഗൃ​ഹാ​തു​ര​ത​യും ഒ​രു​മി​ക്കു​ന്ന ആ​ഘോ​ഷ വേ​ള. നാ​ട്ടി​ലും വീ​ട്ടി​ലും പൂ​ക്ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ക​ട​ക​മ്പോ​ള​ങ്ങ​ളി​ല്‍​നി​ന്ന് ബ​ന്തി​യും ജ​മ​ന്തി​യും വാ​ടാ​മു​ല്ല​യും വാ​ങ്ങി​യാ​ണ് മി​ക്ക​വ​രും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.  അ​ടു​ക്ക​ള​വ​ട്ട​ത്തി​ല്‍ ചി​രി വ​ര്‍​ത്ത​മാ​ന​ങ്ങ​ളു​മാ​യി​രു​ന്നാ​ണ് വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ ഒ​രു​മി​ച്ചി​രു​ന്നു​ള്ള ഓ​ണ​സ​ദ്യ ഒ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും രു​ചി​ഭേ​ദ​മാ​ണ്. ഓ​ണ​സ​ദ്യ​ക്കു ശേ​ഷ​മു​ള്ള ഓ​ണ​ക്ക​ളി​ക​ളും പാ...

മതമതിലുകള്‍ തകര്‍ത്ത് മാനവികത. സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് ക്രൈസ്തവ വൈദികൻ...

Image
ആദരാഞ്ജലികൾ 🌹🌹🌹 ജോലിക്കാരിയായെത്തി കുടുംബാംഗമായി മാറിയ പാര്‍വതിയമ്മ. വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം സംസ്കാര ചടങ്ങുകള്‍ നടത്തി.  കാല്‍ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്കു വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ ജെ ജേക്കബാണ് മതത്തിന്റേയും വിശ്വാസത്തിന്റേയും അതിരുകള്‍ക്കപ്പുറം സ്നേഹമതൃകയായത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോലിക്കാരിയായെത്തിയ പാര്‍വതി (പായമ്മ–88) ഓണശ്ശേരി കുടുംബത്തിലെ അംഗമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ പായമ്മയുടെ മരണശേഷം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഈ കുടുംബത്തില്‍ തന്നെ നടത്താന്‍ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു.  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെയാണ് പായമ്മ ഇവരുടെ വീട്ടിലെത്തുന്നത്. ആറു വയസുകാരിയായ മകള്‍ മെറിനെ നോക്കാനായി 2000ലാണ് ഇരുമ്പനം സ്വദേശിയായ പായമ്മയെ കൊണ്ടുവന്നത്. അടുത്ത കുടുംബങ്ങളൊന്നുമില്ലാതിരുന്ന പായമ്മ പിന്നീട് ഈ കുടുംബത്തിന്റെ എല്ലാമെല്ലാമായി മാറി.  വീട്ടിലെ കാര്യങ...

മഴയ്ക്ക് എന്തോണം. സംസ്ഥാനത്ത് മുഴുവൻ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

Image
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇന്ന് ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്. ബാക്കി ജില്ലകളില്‍ മഞ്ഞ അലർട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളില്‍ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് അറിയിപ്പ്....

മുണ്ടക്കയത്ത് ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞു മൂന്നു പേര്‍ക്ക് പരിക്ക്...

Image
മുണ്ടക്കയം ഇളങ്കാട് റൂട്ടില്‍ കൂട്ടിക്കല്‍ വെട്ടിക്കാനത്ത് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു ബസ്സില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തി. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട സമീപത്തെ തിട്ടയുടെ അരികിലേക്ക് ചരിയുകയായിരുന്നു..

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്, മത്സ്യബന്ധനത്തിനും ബീച്ച്‌ വിനോദസഞ്ചാരത്തിനും വിലക്ക്...

Image
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.  ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന മഴ ഇന്നും നാളെയും അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ മൂന്ന് ജില്ലകളിലും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  കേരള തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും കർശന ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

എട്ടുനോമ്പ് തിരുന്നാളിനൊരുങ്ങി കോട്ടയം മണര്‍കാട് പള്ളി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടുവരെ തിരുന്നാള്‍...2

Image
കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് തിരുന്നാള്‍ സെപ്റ്റംബർ ഒന്നുമുതല്‍ സെപ്റ്റംബർ എട്ടുവരെ.  ഒന്നാം തീയതിയാണ് എട്ട് എട്ടുനോമ്പിൻ്റെ തുടക്കം. ആറാം തീയതി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം (റാസ) നടക്കും. സെപ്റ്റംബർ ഏഴാം തീയതിയാണ് നടതുറക്കുക. എട്ടുനോമ്പ് തിരുനാള്‍ പ്രമാണിച്ച്‌ വമ്പിച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ എത്തുന്നതിനാല്‍ പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, കെഎസ്‌ഇബി, കെഎസ്‌ആർടിസി വിഭഗങ്ങളുടെ എല്ലാവിധ സഹായങ്ങളുമുണ്ടാകും. തിരുന്നാള്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് ഒരുക്കങ്ങള്‍ നടത്താനുള്ള തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ പോലീസിനെ വിന്യസിച്ച്‌ സുരക്ഷ ശക്തമാക്കും. പ്രധാന തിരുനാള്‍ ദിവസമായ സെപ്റ്റംബർ ആറ് മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള പോലീസിനെ പള്ളിപ്പരസരത്തടക്കം വിന്യസിക്കും. വനിതാ പോലീസിൻ്റെ സാന്നിധ്യം ശക്തമാക്കും. പള്ളിയങ്കണത്തടക്കം മുഴുവൻ സമയവും പ്രവർത്തി...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും. ഇന്ന് 4 ജില്ലകളില്‍ മഴ, യെല്ലോ അലര്‍ട്ട്...

Image
അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദം കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഓണത്തിന്റെ ആവേശം നാടെങ്ങും നിറയുന്നതിനിടെ എത്തിയ മുന്നറിയിപ്പോടെ കേരളം മഴപ്പേടിയുടെ നിഴലിലായി. ഓണ വിപണിയിലും ആശങ്ക പടരുകയാണ്. ചതയദിനമായ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉത്രാടദിനമായ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ നാളെയും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.  കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്...

ഓണാഘോഷം അതിരുവിട്ടു. ലോറിയില്‍ കയറി അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു...

Image
അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ റോഡില്‍ അപകടകരമായ രീതിയില്‍ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികള്‍ ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.  തുറന്ന ലോറിയില്‍ അപകടകരമായ സാഹചര്യത്തില്‍ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് എം.വി.ഡി. സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളില്‍ റോഡ് ഷോകളും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.  കൂടാതെ, മൂവാറ്റുപുഴ കോളേജിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങളും എം.വി.ഡി. പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന കൂടുതല്‍ പേർക്കെതിരെ വരുന്ന ദിവസങ്ങളില്‍ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അ...

ചങ്ങനാശ്ശേരി റൂട്ടിലെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്...

Image
കോട്ടയം ജില്ലാ  കളക്ടറുടെ നേതൃത്വത്തിൽ ആർടിഒ, എംവിഡി, പോലീസ്, സ്വകാര്യ ബസ് ഉടമ-തൊഴിലാളി യൂണിയൻ ഭാരവാഹികൾ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ, കെഎസ്ആർടിസി അധികൃതർ തുടങ്ങിയവർ ചേർന്ന STFC (Studenst Traveling Facility Committee) യോഗ തീരുമാന പ്രകാരം കാർഡും, യൂണിഫോമും, ബാഗും ഇല്ലാത്ത വിദ്യാർത്ഥിയോട് ഫുൾ ടിക്കറ്റ് വാങ്ങിയ കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത തെറ്റായ നടപടി പിൻവലിക്കുക  കൺസഷൻ കാർഡും, യൂണിഫോമും ഇല്ലാതെ ബസ്സിൽ കയറിയ വിദ്യാർത്ഥിനിക്ക് വിദ്യാർഥി കൺസഷൻ സംബന്ധിച്ച നിയമവശവും ബോധവൽക്കരണവും നൽകുക" 📎 നിയമപ്രകാരം കൺസഷൻ കാർഡ്, യൂണിഫോം, ബാഗ് എന്നിവയില്ലാത്ത വിദ്യാർഥികൾക്ക് ടിക്കറ്റ് നൽകിയ ബസ് ജീവനക്കാരുടെ ഭാഗത്താണ് ശരിയെന്നിരിക്കെ എന്തിനും ഏതിനും ബസ് ജീവനക്കാരെ ബലിയാടാക്കി സമൂഹത്തിൽ മോശക്കാരാക്കുന്ന വിദ്യാർത്ഥി, മാധ്യമ, ഉദ്യോഗസ്ഥ സമൂഹം തെറ്റ് തിരുത്താതെ ബസ് സർവീസ് ആരംഭിക്കില്ല : തൊഴിലാളികൾ...

കണ്ടക്ടര്‍ ചേട്ടാ. ഓണാഘോഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും നിങ്ങള്‍ തല്ലിക്കെടുത്തി. ഇനി ഒരു കുട്ടികളോടും ഇങ്ങനെ ചെയ്യരുത്. കളര്‍ വസ്ത്രം ധരിച്ച്‌ ബസില്‍ കയറിയതിന്റെ പേരില്‍ ഫുള്‍ ടിക്കറ്റ് വേണമെന്ന കണ്ടക്ടറുടെ വാശി കാരണം മുതിര്‍ന്ന യാത്രക്കാരോട് പണം യാചിച്ചു വാങ്ങേണ്ടി വന്ന അവസ്ഥ വിവരിക്കുമ്പോള്‍ സഹോദരങ്ങളായ നീലിമ മനീഷിനും എം.എം.ശ്രീഹരിക്കും ഏറെ സങ്കടം...

Image
സ്‌കൂളിലെ ഓണാഘോഷത്തിന് കളര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരക്കില്‍ ഇളവ് നല്‍കാന്‍ കൂട്ടാക്കാതെ നിര്‍ബന്ധപൂര്‍വ്വം ഫുള്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കിയ സംഭവത്തില്‍ #കോട്ടയം  #ചങ്ങനാശേരി യിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കളര്‍ ഡ്രസ്സ് ധരിച്ചതിന്റെ പേരില്‍ ടിക്കറ്റ് നിരക്കിനുള്ള പണം പൂര്‍ണ്ണമായി നല്‍കേണ്ടി വന്നതോടെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബസിലെ മറ്റ് യാത്രക്കാരോട് യാചിച്ചു പണം വാങ്ങേണ്ടി വന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിന് യൂണിഫോം നിര്‍ബന്ധമില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിശ്വസിച്ചാണ് ചങ്ങനാശേരി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂളിലെയും എസ്ബി ഹൈസ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ ഓണക്കോടിയണിഞ്ഞ് സ്‌കൂളിലെത്തിയത്.  ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് പോകുന്നതിനായി ചങ്ങനാശേരിയിലൂടെ സര്‍വീസ് നടത്തുന്ന 'തണ്ടപ്ര' ബസില്‍ കയറിയ 20-ഓളം വരുന്ന വിദ്യാര്‍ത്ഥികളോടാണ് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയത്.  രാവിലെ മറ്റ് സ്വകാര്യ ബസുകളില്‍ ഇതേ വസ്ത്രത്തില്‍ സഞ്ചരിച്ചപ്പോള്‍ കണ്‍സെഷന്‍ നിരക്ക് (ST) മാ...

കോട്ടയം ചങ്ങനാശേരി എ.സി റോഡില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...

Image
കോട്ടയം  ചങ്ങനാശ്ശേരി എ സി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി ഡി ജോണിന്റെ മകന്‍ എബിന്‍ പി ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ വീട്ടില്‍ സച്ചിന്‍ രാജു (28) എന്നിവരാണ് മരിച്ചത്.  ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കോണ്ടൂരിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. 

കോട്ടയത്ത് ഓണാഘോഷം കഴിഞ്ഞെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ ബസ് ഫുള്‍ ടിക്കറ്റ് വാങ്ങിയെന്ന് പരാതി...

Image
കോട്ടയം   ചങ്ങനാശ്ശേരിയില്‍ ഓണാഘോഷം കഴിഞ്ഞെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് സ്വകാര്യ ബസ് ഫുള്‍ ടിക്കറ്റ് വാങ്ങിയതായി പരാതി.  ഇന്നലെയാണ് സംഭവം. ചങ്ങനാശ്ശേരി-ഏറ്റുമാനൂര്‍ റൂട്ടില്‍ ഓടുന്ന 'തണ്ടപ്ര' എന്ന ബസാണ് അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന 20ലധികം വിദ്യര്‍ഥികള്‍ക്കാണ് കണ്‍സഷന്‍ നിഷേധിച്ചത്.  യൂണിഫോമില്‍ അല്ലാത്തതുകൊണ്ട് കണ്‍സഷന്‍ നല്‍കാനാവില്ല എന്ന് കണ്ടക്ടര്‍ പറയുകയായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന സഹയാത്രക്കാര്‍ പണം നല്‍കിയതുകൊണ്ട് മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ ടിക്കറ്റ് എടുത്ത് വീട്ടിലേക്ക് യാത്ര ചെയ്യാന്‍ സാധിച്ചത്.  രണ്ട് രൂപ ടിക്കറ്റ് നല്‍കേണ്ട ഇടത്ത് ഇരുപത് രൂപ നല്‍കിയാണ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്തത്. സംഭവത്തില്‍ രക്ഷിതാക്കള്‍ കോട്ടയം ആര്‍ടിഒയ്ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കി...

ന്യൂനമർദ്ദം, ഇരട്ട ചക്രവാതച്ചുഴി. സംസ്ഥാനത്ത് മഴ കനക്കും, വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

Image
വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലും, ബംഗാൾ ഉൾക്കടലിലും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതിനാലും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത. ആഗസ്റ്റ് 21 മുതൽ 25 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Kerala Rain Forecast Yellow Alert August 23 To 25 Weather Update) ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ആഗസ്റ്റ് 23: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ആഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ആഗസ്റ്റ് 25: കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്, മഴ ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മലയോര മേഖലകളിലും ജലാശയങ്ങൾക്കടുത്തും താമസിക്കുന...

എന്‍റെ പേര് മനു മത്തായി, ഇതു ഞാൻ പൂട്ടിക്കും. ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പര്‍...

Image
കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ. സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡില്‍ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. 'ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു'മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈല്‍ ഫോണില്‍ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെമ്പർക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങള്‍ കടത്തിവിടാനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന...

പത്തനംതിട്ടയില്‍ 75കാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. മകനും വനിതാ സുഹൃത്തും അറസ്റ്റില്‍...

Image
പത്തനംതിട്ട കോയിപ്രത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസി മോള്‍ (37) എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിനി പൊന്നമ്മ തോമസ് (75) ആണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതം മൂലം സംഭവിച്ച സാധാരണ മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസ് 24 മണിക്കൂറിനുള്ളിലാണ് പൊലിസ് ചുരുളഴിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം കഴിഞ്ഞ ആറുമാസമായി റിൻസി മോളും ഒരേ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ കടുത്ത വഴക്കുണ്ടായി. ഇത് തടയാൻ ചെന്ന പൊന്നമ്മ തോമസിനെ ടിജോ നെഞ്ചില്‍ ചവിട്ടുകയും ശ്വാസംമുട്ടിച്ച്‌ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്നാണ് വയോധിക മരണപ്പെട്ടത്. ചൊവ്വാഴ്ച പൊലിസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ച കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂർ സർക്കിള്‍ ഇൻസ്പെക്ടർ സുരേഷ് ജി എന്നിവർക്ക് മരണത്തില്‍ സംശയം തോന്നി. തുടർന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല ഡി...

കേരള പോലീസിന് കൈയ്യടി. 13 കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ...

Image
കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസ് റോഡ് മാര്‍ഗം സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒഡിഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്ന് 13കാരിയെ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. ദൗത്യത്തില്‍ പങ്കാളികളായ പോലീസ് സംഘം സാങ്കേതികവിദ്യയുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്...

കോട്ടയത്ത് നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി യുവാവ്. ഗതാഗതക്കുരുക്ക്. കേസെടുത്ത് പൊലീസ്...

Image
കോട്ടയം അതിരമ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി യുവാവ്. മദ്യലഹിയിലായിരുന്ന ജോബിന്‍ സി ജോണ്‍ എന്ന യുവാവാണ് വാഹനം നിര്‍ത്തിയിട്ട് ഉറങ്ങിയത്. കോട്ടയം അതിരമ്പുഴ ജംഗഷനില്‍ ഇന്നലെയായിരുന്നു സംഭവം. ഏറെ നേരം നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വലിയ രീതിയില്‍ ഗതാഗത തടസ്സവും ഉണ്ടായി. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് വിവരം മനസിലാകുന്നത്. പിന്നീട് വണ്ടി കുലുക്കിയാണ് നാട്ടുകാര്‍ യുവാവിനെ ഉണര്‍ത്തിയത്. മദ്യലഹരിയില്‍ വാഹനം ഓടിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും യുവാവിനെതിരെ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്...

കോട്ടയത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം...

Image
കോട്ടയത്ത് ഭർതൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചതില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. പെരുമ്പാവൂർ സ്വദേശി ആര്യയാണ് 18ന് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭർതൃമാതാവും അവരുടെ അമ്മയും യുവതിയെ സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.   യുവതിയുടെ സംസ്കാര ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. യുവതിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുള്ളതായും ബന്ധുക്കള്‍ പറയുന്നു. അതേസമയം, കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ മരണകാരണം ഭർത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്...

സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കില്‍. കരുവാറ്റ കൊലപാതക കേസില്‍ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി...

Image
ആലപ്പുഴ കരുവാറ്റയില്‍ 67 കാരനായ മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ പിടിയിലായ പതിമൂന്നുകാരി ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ഈ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു. എന്ന് ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്.ഐയെ നോക്കി വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു എട്ടാം ക്ലാസുകാരിയുടെ വൈകാരിക വെളിപ്പെടുത്തല്‍. കരുവാറ്റയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടിയെ വീട്ടിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. പേരക്കുട്ടിയായ 13-കാരിയുടെ ആസൂത്രണത്തിലായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. കേസില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സ്വന്തമായി ഐഫോണ്‍ വാങ്ങാനും കൂട്ടുകാർക്ക് ബൈക്ക് സ്വന്തമാക്കാനും വേണ്ടിയായിരുന്നു കൊലപാതകവും സ്വർണം കവരലും തങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് പ്രതികള്‍ നല്‍കിയ പ്രാഥമിക മൊഴി. ശിവൻകുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് സു...