ഓണാഘോഷം അതിരുവിട്ടു. ലോറിയില്‍ കയറി അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു...


അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ റോഡില്‍ അപകടകരമായ രീതിയില്‍ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികള്‍ ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. തുറന്ന ലോറിയില്‍ അപകടകരമായ സാഹചര്യത്തില്‍ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസാണ് എം.വി.ഡി. സസ്പെൻഡ് ചെയ്തത്.

സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളില്‍ റോഡ് ഷോകളും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. കൂടാതെ, മൂവാറ്റുപുഴ കോളേജിലെ ആഘോഷങ്ങളുടെ ദൃശ്യങ്ങളും എം.വി.ഡി. പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന കൂടുതല്‍ പേർക്കെതിരെ വരുന്ന ദിവസങ്ങളില്‍ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...