Posts

Showing posts from August, 2025

അതിദാരുണം, തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം..

Image
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂർ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂർ മാർക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യയാണ് നളിനി. 74 വയസായിരുന്നു. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോ‍ഡിലേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസില്‍ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയില്‍ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച്‌ പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂർപ്പടിയിലുള്ള സുദൃഡം എന്ന ഫൈനാൻസ് സ്ഥാപനത്തില്‍ കളക്ഷൻ ഏജന്റായിരുന്നു നളിനി...

പഠന കാലം മുതല്‍ ഇരുവരും പ്രണയത്തില്‍. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു, പലതും സഹിച്ചും വിവാഹത്തിന് സമ്മതിച്ചു, പുറത്തുവരുന്നത് കൊടും ക്രൂരത...

Image
കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ സോനയുടെ കൈവശമുണ്ടായിരുന്നതായി സോനയുടെ സുഹൃത്ത് ജോണ്‍സി പറഞ്ഞു. റമീസ് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും രജിസ്റ്റർ വിവാഹം ചെയ്യാൻ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും ജോണ്‍സി പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാൻ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി. റമീസ് കഴിഞ്ഞ ഞായറാഴ്ച സോനയെ വീട്ടിലേക്ക് കൊണ്ടുപോയി. മുറിയില്‍ പൂട്ടിയിട്ട് മർദിച്ചെന്ന് സോന പറഞ്ഞു. മതം മാറാൻ റമീസും കുടുംബവും നിർബന്ധിച്ചു. മതം മാറണമെങ്കില്‍ റജിസ്റ്റർ വിവാഹം ചെയ്യണമെന്ന് സോന പറഞ്ഞു. സഹോദരനോട്‌ വിവരം പറയരുതെന്നും സോന പറഞ്ഞതായും സുഹൃത്ത് പറഞ്ഞു. കറുകടത്തെ സോന എല്‍ദോസാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്. റമീസിന്‍റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നു. പെണ്‍കുട്...

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

Image
മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന് സാങ്കേതിക തകരാറുണ്ടായപ്പോൾ ഡ്രൈവർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെയാണ് പുക ഉയരുന്നത് കണ്ടത്. ഈ സമയം ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ ലോക്കായി. ഉടൻ തന്നെ ഡ്രൈവർ വാതിൽ ചവിട്ടി തുറന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചു. അപകടാവസ്ഥ മുൻനിർത്തി ദേശീയ പാതയിൽ വാഹന ഗതാഗതം തടഞ്ഞിരുന്നു . മണിക്കൂറുകൾക്ക് ശേഷമാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്...

ഷാര്‍ജയിലെ അതുല്യയുടെ മരണം. ഭര്‍ത്താവ് സതീഷ് പിടിയില്‍, വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തത് എമിഗ്രേഷൻ വിഭാഗം...

Image
ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തില്‍ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി. കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാ‍ഞ്ചിന് കൈമാറിയത്. ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുക്കുകയായിരുന്നു. എന്നാല്‍, ഷാർജയില്‍ നടത്തിയ ഫൊറൻസിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെ...

കുറവിലങ്ങാട്ട് ലോറി ഇടിച്ച്‌ കാല്‍നടയാത്രികന് ദാരുണാന്ത്യം. അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ...

Image
പിക്കപ്പ് വാനില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. എംസി റോഡില്‍ കുറവിലങ്ങാട് വെമ്ബള്ളിയില്‍ കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്ബള്ളി പറയരുമുട്ടത്തില്‍ റെജി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം. എംസി റോഡിലൂടെ കാല്‍നടയായി വരികയായിരുന്നു റെജി. ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ലോറി പിക്കപ്പ് വാനില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടമായി റോഡരികിലേക്ക് പാഞ്ഞ് കയറി റെജിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ റെജിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു...

കൊല്ലത്തും മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ പീഡനം. തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു, കസ്റ്റഡിയിലെടുത്ത് പൊലീസ്....

Image
കൊല്ലത്ത് മൂന്നാം ക്ലാസ്സുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് രണ്ടാനച്ഛൻ പൊള്ളിച്ചതായി പരാതി. കൊല്ലം മൈനാഗപ്പളളിയിലാണ് രണ്ടാനച്ഛന്റെ ക്രൂരതയുണ്ടായത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. വികൃതി കാണിച്ചതിനാണ് പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ല്യു സിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്...

രണ്ട് ബിരുദാനന്തര ബിരുദവും എംഡുകാരന്‍; കുടുംബം പുലര്‍ത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍. ഇന്ന് ജീവിക്കുന്നത് ദിവസവേതനത്തിന് ജോലി ചെയ്ത്. സ്‌കൂള്‍ അധ്യപാകനായ രംഗനാഥന്‍ കേരളത്തില്‍ എത്തിയ കഥ...

Image
വിദ്യാഭ്യാസം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നല്ലൊരു ജോലി ഏതൊരു ആള്‍ക്കും നേടാന്‍ സാധിക്കുകയുള്ളു. പക്ഷേ സാഹചര്യം കൊണ്ട് പഠിക്കാന്‍ സാധിക്കാതെ പോകുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. എന്നാല്‍ പഠിച്ചിട്ടും ഒരുപാട് ഡിഗ്രികള്‍ ഉണ്ടായിട്ടും നല്ലൊരു ജോലി ലഭിക്കാത്ത നിരവധിയാളുകള്‍ ഉണ്ട്. എന്നാല്‍ ജോലി ലഭിച്ചിട്ടും ശമ്ബളം കിട്ടാതെയകുമ്ബോള്‍ ആ ജോലി ഉപേക്ഷിച്ച്‌ പോകുന്ന ആളുകളും ഉണ്ട്. അത്തരത്തില്‍ ഒരാളുടെ ജീവിത കഥയാണ് ഇത്. ടീച്ചര്‍ ജോലി ഉണ്ടായിട്ടും അത് ഉപേക്ഷിച്ച്‌ കുടുംബം നോക്കാന്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ കൂലിപ്പണിക്ക് എത്തിയ ഒരാളുടെ കഥ. സ്‌കൂളില്‍ പറഞ്ഞ ഏല്‍പ്പിച്ച ജോലി ചെയ്ത് തീര്‍ക്കാന്‍ വന്നതായിരുന്നു എം. രംഗനാഥന്‍. എന്നാല്‍ ടീച്ചര്‍ ക്ലാസ് എടുക്കുന്നത് കണ്ടപ്പോള്‍ കുറച്ച്‌ നേരം അവിടെ അങ്ങനെ നോക്കി നിന്നു അയാള്‍. കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചറോഡായി ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍ എന്ന് രംഗനാഥന്‍ പറഞ്ഞു. ഇത് കേട്ട ടീച്ചര്‍ അദ്ദേഹത്തെ ഒന്ന് നോക്കിയ ശേഷം വീണ്ടും ക്ലാസ് എടു...

അമ്മയ്ക്ക് പിന്നാലെ അന്നമോളും പോയി. പ്രവിത്താനത്ത് കാര്‍ സ്കൂട്ടറിലിടിച്ച അപകടത്തില്‍ ചികിത്സയിലായിരുന്നു 12 വയസുകാരിയും മരിച്ചു...

Image
കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ സുനില്‍ ആണ് മരിച്ചത്.  അന്നമോള്‍ അമ്മ ജോമോള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചപ്പോള്‍ അമിതവേഗത്തില്‍ എത്തിയ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ ജോമോള്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി. അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറില്‍ തിടനാട് സ്വദേശിയായ ജോമോള്‍ ബെന്നിയും 12 വയസുള്ള മകളുമായിരുന്നു ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ ഇവർ റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഇവരെ ഉടനടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധന്യയുടെയും ജോമോളുടെയും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അത് ഫലവത്തായില്ല. 12 വയസുള്ള അന്ന മോള്‍ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവ...

കോട്ടയം കുമരകം സ്വദേശികളായ ദമ്ബതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന...

Image
കോട്ടയം കുമരകം സ്വദേശികളായ ദമ്ബതികളെ യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുമരകം വാക്കയില്‍ പരേതനായ വി.ടി ചാണ്ടിയുടെ മകന്‍ സി.ജി പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27നു പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍, 27നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടര്‍ന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസില്‍ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയില്‍ കണ്ടത്. സംസ്കാരം 9നു ഫിലഡല്‍ഫിയ സെൻ്റ് പീറ്റേഴ്‌സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രല്‍ പൈൻഗ്രൂവ് സെമിത്തേരിയില്‍...

കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി. രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം, മരണം കവര്‍ന്നത് ജോലിയ്ക്കായി കാത്തുനില്‍ക്കുമ്ബോള്‍...

Image
കൊട്ടാരക്കരയില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഇയാള്‍ ചികിത്സയിലാണ്. രാവിലെ 6:45 ഓടെ പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു. ആശുപത്രിയില്‍വച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ട് യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാധമിക നിഗമനം...

സ്വകാര്യ ബസിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു നിർത്തി. നാട്ടുകാരുടെ പ്രതിഷേധം. ഇടപെട്ട് പോലീസ്...

Image
കോട്ടയം കറുകച്ചാലില്‍ കെഎസ്ആര്‍ടിസി ബസ് മനഃപൂര്‍വ്വം സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറ്റി. ബുധനാഴ്ച രാവിലെ 11 മണിയോടെ കറുകച്ചാല്‍ നെത്തല്ലൂര്‍ കവലയില്‍ ആയിരുന്നു സംഭവം. മത്സരയോട്ടത്തിന്റെ തുടച്ചയായാണ് സ്റ്റോപ്പില്‍ നിര്‍ത്തി ആളുകളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിലേക്കാണ് കെഎസ്ആര്‍ടി ബസ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോട്ടയം - കോഴഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കല്ലൂപറമ്പില്‍ ബസ്സിലാണ് കെഎസ്ആര്‍ടിസി ഇടിപ്പിച്ചത്. സ്വകാര്യ ബസുമായി മത്സരിച്ച് എത്തിയ കെഎസ്ആര്‍ടിസി മുന്നിലേക്ക് എടുത്ത ശേഷം വശത്തേക്ക് അടുപ്പിച്ച് ബസില്‍ ഇടിക്കുകയായിരുന്നു.കെഎസ്ആര്‍ടിസി ബസ് ബോധപൂർവം ഉണ്ടാക്കിയ അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ രണ്ടുബസുകളും തടയുകയും പ്രതിഷേധിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്...

പത്തനംതിട്ട പുല്ലാട് യുവതിയെ കൊലപ്പെടുത്തിയ സംഭവം. ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍...

Image
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഭർത്താവ് പിടിയില്‍. പുല്ലാട് സ്വദേശിനി ശാരിമോളെ (32) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ജയകുമാറിനെ (അജി-42) പോലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന ഇയാളെ തിരുവല്ലയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഓഗസ്റ്റ് രണ്ടാംതീയതി ശനിയാഴ്ച രാത്രിയാണ് ജയകുമാർ ഭാര്യ ശാരിമോളെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ശാരിമോളുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ജയകുമാർ നാലുദിവസമായി ഒളിവിലായിരുന്നു. ബുധനാഴ്ച തിരുവല്ലയിലെ സ്വകാര്യബാറിനോട് ചേർന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞ് സംശയംതോന്നിയ ഒരാള്‍ വിവരമറിയിച്ചതോടെയാണ് പോലീസെത്തി ഇയാളെ പിടികൂടിയത്. പ്രതിയെ കോയിപ്രം പോലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യംചെയ്തുവരികയാണ്. ജില്ലാ പോലീസ് മേധാവിയും ഇവിടെയെത്തി പ്രതിയെ ചോദ്യംചെയ്യും. വ്യാഴാഴ്ച തെളിവെടുപ്പുമുണ്ടാകും. ഭാര്യയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയമാണ് അരുംകൊലയിലും ആക്രമണത്തിലും കലാശിച്ചതെന്നാണ് വിവരം. കോഴഞ്ചേരിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയായ ശാരിമോളെ ജോലിസ്ഥലത്തുന...

ചേട്ടാ എന്ന് വിളിച്ചില്ല. കോട്ടയം കളത്തിപ്പടി ഗിരിദീപം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു...

Image
പ്ലസ് വണ്‍ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. ചേട്ടാ എന്നു വിളിക്കാത്തതിന് സീനിയർ വിദ്യാർത്ഥികള്‍ മർദിച്ചതായാണ് പരാതി. കോട്ടയം കളത്തിപ്പടി ഗിരിദീപം ബദനി സ്കൂള്‍ വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർത്ഥി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചേട്ടാ എന്നു വിളിക്കാത്തതിന് റാഗ് ചെയ്‌തെന്നാണ് വിദ്യാർത്ഥി പരാതിയില്‍ പറയുന്നത്. കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ വിദ്യാർത്ഥിയെയാണ് സീനിയർ കുട്ടികള്‍ മർദ്ദിച്ചത്. വിദ്യാർത്ഥിയുടെ മൂക്കിന്‍റെ പാലത്തിന് പൊട്ടല്‍ വിവരം മറച്ചുവെച്ചു. ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നിങ്ങനെ ഹോസ്റ്റല്‍ നടത്തിപ്പുകാർക്കെതിരെയും കുടുംബത്തിന്‍റെ ആരോപണം ഉണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ആരോപണ വിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തുവെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മർദ്ദനവിവരം അറിഞ്ഞതെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. സി ഡബ്ല്യു സി റിപ്പോർട്ട് കിട്ടിയാല്‍ കേസെടുക്കുമെന്ന് കോട്ടയം ഈസ്റ്റ്‌ പോലീസ് വ്യക്തമാക്കി...

കോട്ടയം പാലാ മുണ്ടാങ്കലില്‍ അശ്രദ്ധമായി വാഹനം ഓടിച്ച്‌ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റില്‍...

Image
അശ്രദ്ധമായി വാഹനം ഓടിച്ച്‌ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചെറുവിള വീട്ടില്‍ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്.  ഇയാള്‍ക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പാലാ പോലിസ് അറിയിച്ചു. മുണ്ടാങ്കല്‍ ഭാഗത്ത് രാവിലെ ഒമ്ബത് മണിക്ക് കാറും സ്‌കൂട്ടറും ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു. മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി (35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകള്‍ അന്നമോള്‍ (12)ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്...

കോട്ടയം പ്രവിത്താനത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു. 12 വയസുകാരിക്ക് ഗുരുതര പരുക്ക്...

Image
കോട്ടയം പ്രവിത്താനത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മേലുകാവ് സ്വദേശി ധന്യ(35), പാലാ അന്തിനാട് സ്വദേശി ജോമോൾ ബെന്നി(35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ അന്ന(12)ക്ക് ഗുരുതരമായി പരുക്കേറ്റു. അന്നയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലാ-തൊടുപുഴ റോഡിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു...

പെരുമഴ. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യത...

Image
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ്  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ജാഗ്രത വേണം. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി...

വരുന്നത് അതിശക്തമായ പേമാരി. മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്...

Image
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.  ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വരുന്ന അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, നാല് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും നാളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് നിലനില്‍ക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ...

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ശക്തമായ മഴയും കാറ്റും. നാല് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രത നിര്‍ദേശം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്...

Image
സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ നാല് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍ പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്...

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല്, എന്നിവിടങ്ങളിലെ പ്രവേശനം ഓഗസ്റ്റ് ആറുവരെ നിരോധിച്ചു. എല്ലാ വിധ ഖനനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനു നിര്‍ദ്ദേശം...

Image
കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിലും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല്, എന്നിവിടങ്ങളിലെ പ്രവേശനം ഓഗസ്റ്റ് ആറുവരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ ഉത്തരവിറക്കി. കൂടാതെ ജില്ലയില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് മൂന്നു മുതല്‍ ആറുവരെ നിരോധിച്ചിട്ടുണ്ട്...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ബ്ലാക്കില്‍ മദ്യം വില്‍ക്കുന്ന യുവാവ് പിടിയില്‍. നടപടി നിരവധി പരാതികള്‍ ഉയര്‍ന്നതോടെ. നാല് ലിറ്റര്‍ മദ്യവും സഞ്ചരിച്ച സ്കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു...

Image
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപ്പം എത്തുന്ന കൂട്ടിരിപ്പുകാർക്ക് ബ്ലാക്കില്‍ മദ്യം വില്‍ക്കുന്ന യുവാവ് പിടിയില്‍. മുടിയൂർക്കര സ്വദേശി രവി ശങ്കർ (35 ) നെയാണ് അസിസ്റ്റൻറ് എക്സൈസ് ഇൻ സ്പെക്ടർ ആനന്ദരാജ് ബി അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്ല്‍ ഡ്രൈവിന്റെ മുന്നോടിയായാണ് എക്സൈസ് നടപടി. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഇതിനോടകം ഉയർന്നിരുന്നു. കഴിഞ്ഞ ഡ്രൈഡേ ദിനം രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാൻ ഇയാള്‍ ബാറുകള്‍ തോറും കറങ്ങി നടക്കുന്നതിനിടയില്‍ എക്സൈസ് പിൻതുടരുകയായിരുന്നു. അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ മദ്യവുമായെത്തി ഒരാള്‍ക്ക് മദ്യം കൈമാറുമ്ബോള്‍ ആണ് ഇയാള്‍ പിടിയിലായത്.  നാല് ലിറ്റർ മദ്യവും ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ വകയില്‍ കണ്ടെടുത്ത 1200/- രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്...

Image
സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യ...

നമ്പര്‍ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളില്‍ മൂന്നുപേര്‍ വീതം. റോഡില്‍ അഭ്യാസവും. യുവാക്കള്‍ക്കെതിരെ കേസ്. 7500 രൂപ വീതം പിഴയും ഈടാക്കി...

Image
നമ്പര്‍ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളില്‍ മൂന്നുപേര്‍ വീതം റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞദിവസം രാത്രി എട്ടോടെ തിരുവല്ല ചെങ്ങന്നൂര്‍ റോഡില്‍ കുരിശുകവലയ്ക്ക് സമീപമാണ് തിരുവല്ല പോലീസ് ഇവരെ തടഞ്ഞ് പിടികൂടിയത്. ബൈക്കുകള്‍ അപാകമായും അശ്രദ്ധയോടെയും അപകടകരമായ വിധത്തിലും ഓടിച്ചതിന് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. തിരുമൂലപുരം കുരുടന്‍ മലയില്‍ ദേവപ്രയാഗ് (21), തിരുവല്ല കുറ്റൂര്‍ വെണ്‍പാല നീലിമാ ഭവനം വീട്ടില്‍ ബിച്ചു (20) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ രവിചന്ദ്രനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലീസ് മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇവര്‍ ഒരു ബൈക്കിന് 7500 രൂപ പിഴയീടാക്കി. മോട്ടോര്‍സൈക്കിള്‍ രൂപമാറ്റം വരുത്തിയതിന് 5000 രൂപയും, നിയമം ലംഘിച്ച് മൂന്നുപേര്‍ സഞ്ചരിച്ചതിന് 2000 രൂപയും എന്ന കണക്കിനാണ് പിഴയിട്ടത്. രണ്ടാമത്തെ ബൈക്കിന് മൂന്നുപേര്‍ സഞ്ചരിച്ചതിന്റെ പേരില്‍ തിരുവല്ല പോലീസ് പെറ്റി കൊടുക്കുകയും ചെയ്തു. നമ്പര്‍ പ്ലേറ്റ് മറിച്ച് ന്യൂജന്‍ ബ...