വീണ്ടും പണിമുടക്കി എയര്‍ടെല്‍. മണിക്കൂറുകളോളം സേവനങ്ങള്‍ തടസപ്പെട്ടു...
രാജ്യത്തെ മുൻനിര ടെലികോം കമ്ബനിയായ ഭാരതി എയർടെല്ലിന്റെ സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് സേവനങ്ങള്‍ തടസപ്പെട്ടത്. കോള്‍, ഡാറ്റ സേവനങ്ങളിലാണ് പ്രശ്നം നേരിട്ടത്. അരമണിക്കൂർ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികളാണ് ഡൗണ്‍ഡിറ്റക്റ്ററില്‍ മാത്രം വന്നത്. ബംഗളൂരു, ഡല്‍ഹി, മുംബയ്, ചെന്നെെ, ഹെെദരാബാദ് തുടങ്ങിയ നിരവധി നഗരങ്ങളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. ഉച്ചയ്ക്ക് 12.15 ഓടെ പരാതികള്‍ 7,109ആയി ഉയർന്നു. താല്‍ക്കാലിക കണക്‌റ്റിവിറ്റി തടസം മൂലമാണ് പ്രശ്നം ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്.
എയർടെല്‍ കോള്‍, ഡാറ്റ സേവനങ്ങള്‍ തടസപ്പെട്ടതിനെ കുറിച്ച് നിരവധി പരാതികളാണ് എക്സില്‍ പേജില്‍ പങ്കുവച്ചിരിക്കുന്നത്. പല യൂസർമാരുടെയും പരാതികള്‍ക്ക് ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്ന് എയർടെല്‍ അധികൃതർ മറുപടി നല്‍കുന്നുണ്ട്. അടുത്തിടെയും എയ്ടെല്‍ സേവനങ്ങള്‍ ഇത്തരത്തില്‍ തടസപ്പെട്ടിരുന്നു.
'അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. നിങ്ങള്‍ നേരിടുന്ന പ്രശ്നം താല്‍ക്കാലിക കണക്റ്റിവിറ്റി തടസ്സം മൂലമാണ്, ഒരു മണിക്കൂറിനുള്ളില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ദയവായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ റിസ്റ്റോർ ചെയ്യുക. നന്ദി,"- എയർടെല്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു...