യുകെ വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 13 ലക്ഷം തട്ടിയ രണ്ടുപേര്‍ പിടിയില്‍...


വിസ തട്ടിപ്പില്‍ രണ്ട് പേർ അറസ്റ്റില്‍. അരിമ്ബൂർ സ്വദേശിനിയായ യുവതിയില്‍ നിന്ന് യു.കെ.യില്‍ കെയർ അസിസ്റ്റന്റ് നഴ്‌സ് ജോലിക്കായി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 13 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വർഗീസ് (36) എന്നിവരെയാണ് തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 2023 സെപ്റ്റംബർ 23 മുതല്‍ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് തുക കൈപ്പറ്റിയത്. ഒപ്പം തെറ്റായ രേഖകള്‍ നല്‍കിയതിന് പത്ത് വർഷത്തേയ്ക്ക് യു.കെയിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ച്‌ ഇമെയിലും യു.കെ ഹോം ഓഫീസില്‍ നിന്ന് പരാതിക്കാരിക്ക് ലഭിച്ചു. രഞ്ജിത എറണാംകുളം തൃക്കാര പൊലീസ് സ്റ്റേഷനിലും തൃശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സരിൻ.എ.എസ്, സബ് ഇൻസ്‌പെക്ടർ അഫ്‌സല്‍ എം, ജി.എസ്.ഐ ജോസി ജോസ്, എ.എസ്.ഐ. മാരായ വിജയൻ, സിന്ധു, ജി.എസ്.സി.പി.ഒ മാരായ ജീവൻ.ഇ.എസ്, അനീഷ്.പി.ആർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...