യുകെ മലയാളി നാട്ടില്‍ കുഴഞ്ഞു വീണു മരിച്ചു...
ഓണാവധിക്കായി നാട്ടിലെത്തിയ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലില്‍ താമസിക്കുന്ന വിശാഖ് മേനോൻ(46) ആണ് മരിച്ചത്. ഭാര്യ: രശ്മി നായർ (യോവില്‍ എൻഎച്ച്‌എസ് ട്രസ്റ്റിലെ നഴ്‌സ്). മകൻ: അമൻ. പെരുന്ന അമൃതവർഷിണിയില്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
യോവില്‍ ഹിന്ദു സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമർസെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ അംഗം തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു. യുക്മയുടെ മുൻ അസോസിയേഷൻ പ്രതിനിധിയാണ്.
ഏറെ നാളായി യോവിലില്‍ താമസിച്ചിരുന്ന വിശാഖ് പുതിയ ജോലി കിട്ടിയതിനെ തുടർന്ന് ഷെഫീല്‍ഡിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനു മുൻപായി നാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
സംസ്കാരം ശനിയാഴ്ച രാത്രി ഒമ്ബതിന് കൊല്ലം വള്ളിക്കാവ് അമൃതപുരിയില്‍ നടക്കും.