ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തതിന് വിരോധം, അര്‍ദ്ധരാത്രി കൊരട്ടിയിലെ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചു. യുവാവ് പിടിയില്‍...
ഫോണ്‍ നമ്ബർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തില്‍ യുവതിയെ ഹോസ്റ്റലില്‍ കയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പുതുക്കോട് സ്വദേശി ജിജോയ് (27 ) യെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലില്‍ യുവതി താമസിക്കുന്ന സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറി ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പുതുക്കോട് സ്വദേശിനിയായ യുവതി ഫോണ്‍ നമ്ബർ ബ്ലോക്ക് ചെയ്തതിന്റെ വിരോധത്തില്‍ ജിജോയ് ഓഗസ്റ്റ് 24-ന് പുലർച്ചെ 12.30 ഓടെ ഹെല്‍മറ്റുമായി ഹോസ്റ്റലില്‍ എത്തി. കൊരട്ടി ഉല്ലാസ് നഗറിലെ ലേഡീസ് ഹോസ്റ്റലിന്റെ സിറ്റൗട്ടില്‍ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ചെയ്തു. യുവതിയുടെ തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മർദിക്കുകയും തുടർന്ന് കല്ലെറിഞ്ഞ് ഹോസ്റ്റലിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. തുടർന്ന് കേസെടുത്ത് കൊരട്ടി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ജിജോയ്ക്കെതിരെ മദ്യപിച്ച് മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനമോടിച്ചതിന് എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. കൊരട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു ഒ ജി, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ബിനു വർഗ്ഗീസ്, സിവില്‍ പൊലീസ് ഓഫീസർ ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്...