മണര്‍കാട് പെരുന്നാളിനു തുടക്കം...


മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കന്യകമറിയത്തിന്‍റെ ജനനപ്പെരുന്നാളിന്‍റെ ഭാഗമായുള്ള എട്ടുനോമ്ബാചരണത്തിനു തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന സന്ധ്യാപ്രാര്‍ഥനയോടെയാണ് നോമ്ബ് ആചരണത്തിനു തുടക്കമായത്. സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് തോമസ് മാര്‍ തിമോത്തിയോസിന്‍റെയും വൈദികരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശില്‍ ചുറ്റിവിളക്ക് തെളിച്ചു.


നേര്‍ച്ചക്കഞ്ഞി, വില്പന കാന്‍റീന്‍, മാനേജ്‌മെന്‍റ് കാന്‍റീന്‍ എന്നിവിടങ്ങളിലേക്ക് വൈദികര്‍ കല്‍ക്കുരിശില്‍നിന്ന് ദീപം പകര്‍ന്നു നല്‍കി. തുടര്‍ന്ന് പെരുന്നാളിനോടനുബന്ധിച്ച്‌ ആരംഭിച്ച വിവിധ കൗണ്ടറുകളുടെ കൂദാശ വൈദികര്‍ നിര്‍വഹിച്ചു. വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച്‌ ഓണ്‍ കര്‍മവും പോലീസ് കണ്‍ട്രോള്‍ റൂമിന്‍റെ ഉദ്ഘാടനവും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.

മണര്‍കാട് ദേശത്തിന് ഇനിയുള്ള എട്ടു ദിനരാത്രങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളാണ്. പള്ളിയില്‍ ഭജനയിരുന്നു നോമ്ബുനോറ്റും ഉപവാസമെടുത്തും പള്ളിയില്‍ കഴിയാന്‍ നാനാജാതി മതസ്ഥരായ വിശ്വാസികള്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിത്തുടങ്ങി.

ഇനിയുള്ള എട്ടുദിനങ്ങളിലും മാതാവിനോടുള്ള പ്രാര്‍ഥനകളും അപേക്ഷകളും ലുത്തിനിയകളും വേദവായനകളും മുഴങ്ങുന്ന ആത്മീയാനുഭൂതിയുടെ അന്തരീക്ഷമായിരിക്കും പള്ളിയിലും പരിസരങ്ങളിലും. പ്രാര്‍ഥനാപൂര്‍വം വന്നെത്തുന്നവര്‍ക്കായി ഒരുനാട് ഒന്നടങ്കം കാത്തിരിക്കുന്ന അപൂര്‍വകാഴ്ചയാണു മണര്‍കാട് എട്ടുനോമ്ബ് പെരുന്നാളിനെ വ്യത്യസ്തമാക്കുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...