കോട്ടയത്ത് വിവിധ റോഡുകളില്‍ ടാറിംഗ്. ഇന്ന് രാത്രി 10 മുതല്‍ ഗതാഗതം തടസ്സപ്പെടും...


കോട്ടയം സെൻട്രല്‍ ജംഗ്ക്ഷൻ മുതല്‍ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാത്രി 10 മുതല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. വാഹനങ്ങള്‍ ടെംപിള്‍ റോഡുവഴി തിരുനക്കര ക്ഷേത്രത്തിനു മുന്നില്‍നിന്നു പോസ്റ്റ് ഓഫിസിനു പിൻവശത്തുള്ള വഴിയിലൂടെ ശീമാട്ടി റൗണ്ടാന ഭാഗത്ത് എത്തി യാത്രതുടരാമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.
കോട്ടയം ലോഗോസ് ജംഗ്ക്ഷൻ മുതല്‍ പൊലീസ് പരേഡ് ഗ്രൗണ്ട് വരെയും ഗുഡ് ഷെപ്പേർഡ് ജംഗ്ക്ഷൻ മുതല്‍ ലോഗോസ് ജംഗ്ക്ഷൻ വരെയും ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാത്രി 9 മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതു മരാമത്ത് അസി. എൻജിനീ യർ അറിയിച്ചു. കോട്ടയം പഴയ സെമിനാരി റോഡില്‍ ടാറിങ് ജോലികള്‍ 30ന് രാവിലെ 8 മുതല്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു. കോട്ടയത്ത് ദിവാൻകവല മുതല്‍ കടുവാക്കുളം വരെയുള്ള റോഡില്‍ ടാറിങ് ജോലികള്‍ നടക്കുന്നതിനാല്‍ 29ന് രാവിലെ 7 മുതല്‍ ഇതുവഴി യുള്ള ഗതാഗതം തടസ്സപ്പെടും. മണിപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ദിവാൻ കവലയില്‍ എത്തി മൂലേടം ഷാപ്പുംപടി റോഡുവഴിയും നാല്‍ക്കവല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കടുവാക്കുളത്തുനിന്ന് പാക്കില്‍ ഭാഗ ത്തേക്കും പോകണമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...