ദമ്ബതിമാർക്ക് 12 വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഏക മകൻ തടയണയില്‍ നിന്ന് അച്ചൻ കോവിലാറ്റില്‍ വീണ് മരിച്ചു...
പത്തനംതിട്ട കല്ലറക്കടവില്‍ (അച്ചൻകോവിലാര്‍) രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടതിന്റെ വേദനയിലാണ് നാട്. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ചിറ്റൂർ തടത്തില്‍ വീട്ടില്‍ അജീബ്- സലീന ദമ്ബതികളുടെ മകൻ അജ്‌സല്‍ അജീബ് (14) ആണ് മരിച്ചത്.
സഹപാഠി വഞ്ചികപ്പൊയ്‌ക ഓലിയ്‌ക്കല്‍ നിസാമിന്റെ മകൻ നെബീല്‍ നിസാമിനെ (14) കാണാതായി. നെബീലിനായി തിരച്ചില്‍ തുടരുകയാണ്. ഓണപ്പരീക്ഷ അവസാനവിഷയം എഴുതിയശേഷം ഉച്ചയ്ക്ക് സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികളാണ് കല്ലറക്കടവിലെത്തിയത്. കുടിവെള്ളപദ്ധതിക്കുവേണ്ടി കെട്ടിയ തടയണയുടെ മുകളില്‍കയറി നിന്നപ്പോള്‍ കാല്‍വഴുതി അജ്‌സല്‍ ആറ്റിലേക്ക് വീണു. കൂട്ടുകാരന്‍ ഒഴുകിപ്പോകുന്നത് കണ്ടതോടെ രക്ഷിക്കാന്‍ നബീല്‍ ചാടുകയുമായിരുന്നു. കണ്ടുനിന്ന മറ്റ് കുട്ടികളുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയച്ചത്. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരില്‍നിന്നും അഗ്നിരക്ഷ സേനയുടെ സ്‌കൂബ ടീം അംഗങ്ങളാണ് തെരച്ചില്‍ നടത്തിയത്. സംഭവ സ്ഥലത്ത് നിന്നും 300 മീറ്റർ മാറി വൈകിട്ട് 3.45 ഓടെ അജ്സലിന്റെ മൃതദേഹം കണ്ടെത്തി. അജ്‌സല്‍ ഏക മകനാണ്. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അജീബ്- സലീന ദമ്ബതികള്‍ക്ക് അജ്‌സല്‍ ജനിക്കുന്നത്...