ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ഡി ടി പി സി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു...
യുവതിയെ കാമുകൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൂത്രപ്പള്ളി പുതുപ്പറമ്ബില്‍ നീതു ആർ.നായരെ (35) കാമുകൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള പകയിലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ യുവതിയുടെ കാമുകനായിരുന്ന മേലേട്ടുതകിടി അമ്ബഴത്തിനാല്വീട്ടില് അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് അൻഷാദ്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ നീതു ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. രാധാകൃഷ്ണൻ നായരുടെയും റാണിയുടെയും മകളാണ് നീതു. 16 വർഷം മുൻപാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം നടന്നത്. ഇവരുടെ അയല്‍വാസിയായിരുന്നു അൻഷാദ്. ഏഴുവർഷം മുൻപ് രാജേഷും നീതുവും വേർപിരിയാൻ തീരുമാനിച്ചു. ഇതോടെ മക്കളോടൊപ്പം നീതു കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തി. ഇതിനിടയിലാണ് അൻഷാദുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഒന്നരവർഷം മുൻപ് നീതുവും കുടുംബവും വെട്ടിക്കാവു...
എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തിക ഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സമീപവാസികളും നാട്ടുകാരും പറയുന്നത്. പിന്നെ എന്തിനാണ് ഒന്നുംനാലും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുമായി ഇവർ ജീവനൊടുക്കിയത്? ബന്ധുക്കള്‍ക്കും നാട്ടുകാർക്കും ഒരുപോലെ അവിശ്വസനീയമാണ് ഈ കൂട്ടമരണത്തിന് കാരണം. ഫാനില്‍ തൂങ്ങാനും അണുനാശിനി കുടിക്കാനും ശ്രമിച്ചതിന്റെ അടയാളങ്ങളും കൈഞരമ്ബ് മുറിച്ചപ്പോഴുണ്ടായ രക്തക്കറയും മാത്രമാണ് വീട്ടിലെത്തിയ പോലീസിനും കാണാനായത്. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ താൻ ഇവരുടെ വീട്ടിലെത്തി ബെല്ലടിച്ചെങ്കിലും കതക് തുറന്നില്ലന്ന് വീട്ടുജോലിക്കാരി ബന്ധുക്കളോട് പറഞ്ഞു. വീടിന്റെ പിന്നിലൂടെയെത്തി വിളിച്ചപ്പോള്‍ താൻ കുളിമുറിയിലാണെന്ന് ജിസ്മോള്‍ വിളിച്ചുപറഞ്ഞു. അവരെല്ലാം ആശുപത്രിയില്‍ പോയി, താനിന്ന് ഓഫീസില്‍ പോകുന്നില്ല, ചേച്ചി തിരികെപ്പൊയ്ക്കോളാനും വീടിനുള്ളില്‍നിന്ന് വിളിച്ചുപറഞ്...
മുൻവൈരം. യുവതിയെയും മകളെയും അയല്‍വാസികള്‍ വടിവാളിന് വെട്ടി, മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്സാന (13) എന്നിവർക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാൻ ശ്രമിച്ച അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിൻ എന്നിവർ ചേർന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും, മുൻവൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവർ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു...