രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ചെറുതോണിയില്‍ നടത്തുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള' യില്‍ തിങ്കളാഴ്ച വേടൻ (ഹിരണ്‍ദാസ് മുരളി) പാടും...
സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയില്‍ ഹിരണ്‍ദാസ് മുരളിയെന്ന വേടൻ്റെ റാപ് ഷോ. ഇടുക്കി ജില്ലയില്‍ നടക്കുന്ന പരിപാടിയിലാണ് വേടൻ പങ്കെടുക്കുക. ആദ്യം വേടൻ്റെ റാപ് ഷോ വാർഷികാഘോഷ പരിപാടിയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ അറസ്റ്റിലായതിനേ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. കേസില്‍ ജാമ്യം നേടിയതിനു ശേഷമാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. വേടനെ വേട്ടയാടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ എടുത്ത നടപടി തെറ്റു തിരുത്താനുള്ള ഒന്നായി കണ്ടാല്‍ മതിയെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു...