ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്ബില്‍ എത്തിയ വനിതകള്‍ക്ക് ശൗചാലയം സൗകര്യം നല്‍കാന്‍ തയ്യാറായില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. മടത്തുംപാറ ഫ്യൂവല്‍സ് എന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബിലാണ് സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടും ശൗചാലയം തുറന്നു നല്‍കാന്‍ തയാറാകാതിരിന്നത്...



ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്ബില്‍ എത്തിയ സ്ത്രീകള്‍ക്ക് ശൗചാലയ സൗകര്യം നല്‍കാന്‍ തയ്യാറായില്ല. പരാതിയുമായി സ്ത്രീകള്‍. സംഭവം കോഴിക്കോട് പെട്രോള്‍ പമ്ബിലെ ശൗചാലയം തുറന്നു നല്‍കാത്തതിന് കോടതി 165000 രൂപ പിഴയിട്ട് ആഴ്ചകള്‍ കഴിയും മുന്‍പേ. ഒപ്പമുണ്ടായിരുന്നവര്‍ എന്തുകൊണ്ട് നിങ്ങള്‍ സ്ത്രീകള്‍ക്കു ശൗചാലയം തല്‍കുന്നില്ലെന്നു ചോദിക്കുന്നുണ്ടെങ്കിലും പമ്ബ് ജീവനക്കാര്‍ മറുപടി പറയുന്നില്ല.


ആഴ്ചകള്‍ക്കു മുന്‍പാണ് ഇത്തരത്തില്‍ ശൗചാലയം തുറന്നു നല്‍കാതിരുന്ന നല്‍കാതിരുന്ന കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്ബ് ഉടമയ്‌ക്കെതിരെ 165000 രൂപ പിഴ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചത്. ഉടമക്കെതിരെ ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലായിരുന്നു അന്നത്തെ നടപടി.


സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ടോയ്‌ലറ്റ് തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ് അധ്യാപിക കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.


പെട്രോള്‍ പമ്ബ് അനുവദിക്കുമ്ബോള്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ആവശ്യമാണ്. ഇവ പൊതു ജനങ്ങള്‍ക്കു ഉപയോഗിക്കാന്‍ തുറന്നു നല്‍കുകയും വേണമെന്നാണ് ചട്ടം. എന്നാല്‍ പല ഇടങ്ങളിലും ഇവ പാലിക്കപ്പെടുന്നില്ല. ശൗചാലയ സൗകര്യം ആവശ്യപ്പെട്ടാല്‍ ജീവക്കാർ ദേഷ്യപ്പെടുന്ന സംഭവങ്ങളും നിരന്തരം ഉണ്ടാകാറുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...