ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു. ഇടുക്കിയിൽ വൈദികന് അത്ഭുത രക്ഷപ്പെടൽ...
അടിമാലി - കുമളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു.കല്ലാർകുട്ടി കത്തിപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കാർ പൂർണമായി തകർന്നങ്കിലും കാർ ഓടിച്ചിരുന്ന ഫാ. റെജി പാലക്കാടൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മരം വെട്ടിമാറ്റി. ദേശീയപാത 85ൽ ചീയപ്പാറയിൽ മരംവീണും ആറാംമൈലിൽ മണ്ണിടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു....