കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്ക് സസ്പന്‍ഷന്‍...


ബുധനാഴ്ച നേര്യമംഗലത്തിന് സമീപം മണിയന്‍പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് സസ്പന്‍ഷന്‍. അപകടത്തില്‍ യാത്രക്കാരിയായ 14 കാരി കട്ടപ്പന സ്വദേശിനി അനീറ്റ ബെന്നി മരിച്ചു. 21 യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. കുമളി യൂണിറ്റിലെ ബസ് ആണ് മറിഞ്ഞത്.


അപകടത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുമളി യൂണിറ്റിലെ ഡ്രൈവര്‍ കെ.ആര്‍ മഹേഷിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.


കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്‌ക്കുന്നതിന് സംസ്ഥാനതല അപകട നിരീക്ഷണ സമിതി രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയാണ്. ഇനിയും ഇത്തരത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ അശ്രദ്ധകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നക്കുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.


റോഡ് വക്കിലെ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. ബസിലെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി ഗ്ലാസിലൂടെ തെറിച്ചുവീഴുകയും ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയും ബസിനടിയില്‍ കുടുങ്ങുകയുമായിരുന്നു. കട്ടപ്പന സ്വദേശിനി അനീറ്റ ബെന്നിയാണ് അപകടത്തില്‍ മരിച്ചത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...