ഇടുക്കി അണക്കെട്ട് തുറക്കുന്നത് അഞ്ചാം തവണ...


ഇടുക്കി അണക്കെട്ട് തുറക്കുന്നത് അഞ്ചാം തവണ. 1981 ഒക്‌ടോബര്‍ 29, 1992 ഒക്‌ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത്, ഒക്‌ടോബര്‍ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല. ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതിനെത്തുടര്‍ന്നാണ് ഇത്തവണയും ഡാം തുറക്കുന്നത്.

കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച് ഡാം, കുളമാവ് ചെറുതോണിഎന്നിങ്ങനെ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതില്‍ ആര്‍ച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറക്കുക.

വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തും. അവിടെനിന്ന് നേര്യമംഗലം വഴി ഭൂതത്താന്‍കെട്ട് അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്, മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലെത്തും.

1981 ഒക്‌ടോബര്‍ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്‌ടോബര്‍ 12 മുതല്‍ അഞ്ച് ദിവസം തുറന്നു. 26 വര്‍ഷത്തിന് ശേഷം മഹാപ്രളയകാലത്ത് 2018 ആഗസ്റ്റ് ഒമ്പതിനാണ് മൂന്നാമത് തുറന്നത്. സെപ്തംബര്‍ ഏഴുവരെ 29 ദിവസം ഷട്ടറുകള്‍ 70 സെ.മീ തുറന്നുവെച്ചു. 15 മിനിറ്റ് കൊണ്ട് 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി. അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയും വന്‍ ജനാവലിയും ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിച്ചു.

ചെറുതോണിയാറിേലക്ക് ഒമ്പതാം മിനിറ്റില്‍ ജലം ആര്‍ത്തലച്ച് എത്തിയതോടെ ആദ്യം പാലവും തുടര്‍ന്ന് ചെറുതോണി ടൗണും വെള്ളത്തിലായി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ തണല്‍മരങ്ങള്‍ മുഴുവന്‍ കടപുഴകി. ജലപ്രവാഹത്തില്‍ ഹെക്ടര്‍ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒക്‌ടോബര്‍ ആറിന് ഒരു ഷട്ടര്‍ മാത്രം വീണ്ടും ഉയര്‍ത്തിയിരുന്നു.

സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കുക. മുന്‍കരുതലെന്നോണം ഇടമലയാര്‍, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...