ഇടുക്കി അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15,16,17 തീയതികളില്‍...



ഇടുക്കി ജില്ലയിൽ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ അയ്യപ്പന്‍ കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15,16,17 തീയതികളില്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പന്‍ കോവില്‍ - കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍, കെഎസ്ഇബി, വനം വകുപ്പ് തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കാളികളാകും. പ്രസ്തുത ദിവസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ ആഘോഷ സമയക്രമങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒക്ടോബര്‍ 15ന് മൂന്ന് മണിക്ക് ഫെസ്റ്റിവല്‍ ഉദ്ഘാടന  പരിപാടിയും തുടര്‍ന്ന് ഒക്ടോബര്‍ 16 നും 17നും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സഞ്ചാരികള്‍ക്ക് കയാക്കിങ് നടത്താന്‍ സാധിക്കും വിധമാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്്. ആഘോഷ വേദിയായ അയ്യപ്പന്‍കോവില്‍ തൂക്കു പാലത്തിന് സമീപം റജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ കഴിയുന്ന വിനോദമാണിത്. ഒറ്റയ്ക്കും രണ്ടാള്‍ വീതവും സാഹസിക യാത്ര ചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് അയ്യപ്പന്‍ കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്.

 കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അയ്യപ്പന്‍ കോവില്‍ - കാഞ്ചിയാര്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കും. കായിക വിനോദം ജില്ലയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

 ആഘോഷ പരിപാടികളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, വാഴുര്‍ സോമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍,  ഡിടിപിസി സെക്രട്ടറി ഗിരീഷ് പിഎസ്, അയ്യപ്പന്‍കോവില്‍ - കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...