വീണാ ജോര്‍ജിന് പരിക്കേറ്റത് പൊലീസിൻ്റെ കൈ തട്ടി. കെഎസ്‌യു പ്രതിഷേധത്തിൻ്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്...


കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധക്കാർ കരിങ്കൊടിയുമായി ഓടി അടുത്തപ്പോള്‍ സുരക്ഷ ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥൻ്റെ കൈ മന്ത്രിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിറ്റുണ്ട് എന്നാണ് പരിശോധനാ ഫലമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച്‌ മെഡിക്കല്‍ ബുള്ളറ്റിൻ ഉടൻ പുറത്തുവിടുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.


ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പ്രതിഷേധത്തിനിടെ വീണാ ജോർജിന് പരിക്കേറ്റത്. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങവേ ആയിരുന്നു സംഭവം. കേസില്‍ അറസ്റ്റിലായ ജില്ലാ പ്രസിഡൻ്റ് അതുല്‍, അക്ഷയ്, മുബാസ്, യാസിൻ, ബിദുല്‍ എന്നിവരെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...