ആമസോണിൽ നിന്നും ലാപ്ടോപ്പിന് പകരം ലഭിച്ചത് മർബിൾ പീസും പഴയ തുണിയും കാർഡ്ബോർഡ് കക്ഷണങ്ങളും. കോട്ടയം പാലാ പൈക സ്വദേശിക്ക് നഷ്ടമായത് 55,000 രൂപ...

ആമസോണില്‍ ഓ‌ര്‍ഡര്‍ ചെയ്ത യുവാവ് പാഴ്സല്‍ തുറന്നപ്പോള്‍ ഞെട്ടി, 55000 രൂപയുടെ ലാപ്ടോപ്പിന് പകരം കല്ലും തുണിയും. പരാതി പരിശോധിക്കാമെന്ന് കമ്പനി. പ്രശസ്ത വെബ്സൈറ്റായ ആമസോണിലെ ഓർഡറിലാണ് കോട്ടയം പൈക സ്വദേശി ഡോണ്‍ ടോമിന് ദുരനുഭവം ഉണ്ടായത്. ഡോണ്‍ ടോം ആമസോണില്‍ ഓർഡർ ചെയ്തത് ലാപ്ടോപ്പായിരുന്നു.
 

ദിവസങ്ങള്‍ക്കിപ്പുറം പാഴ്സല്‍ ലഭിച്ചപ്പോള്‍ സന്തോഷത്തോടെ തുറന്നുനോക്കിയ ഡോണിനുണ്ടായത് കടുത്ത നിരാശയാണ്. പാഴ്സലിനുള്ളില്‍ ലാപ്ടോപ്പിന് പകരം കല്ലും തുണിയുമായിരുന്നു. 55000 രൂപ വിലവരുന്ന ലാപ്ടോപ്പ് ഓഡർ ചെയ്തത് ഫെബ്രുവരി 12 നായിരുന്നു. പാഴ്സലിലെ കല്ലും തുണിയുടെയും ചിത്രമടക്കം ഡോണ്‍, അമസോണ്‍ അധികൃതർക്ക് പരാതി നല്‍കി. പരാതി പരിശോധിക്കുമെന്ന് അമസോണ്‍ കമ്പനി അധികൃതർ അറിയിച്ചതായി ഡോണ്‍ വ്യക്തമാക്കി. പൊൻകുന്നം പൊലീസിലും യുവാവ് പരാതി നല്‍കിയിട്ടുണ്ട്. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...