കോട്ടയം അറുത്തൂട്ടി കവലയിൽ ബസിനുള്ളിൽ പോക്കറ്റടി വനിത അറസ്റ്റിൽ...


ഓട്ടോറിക്ഷയുടെ പിന്നിലേയ്ക്ക് യാത്രക്കാരി പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് ഡ്രൈവർക്ക് തോന്നിയ സംശയം കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കി. ഇന്നലെ രാവിലെ പത്തോടെ താഴത്തങ്ങാടി അറുത്തൂട്ടിയിലാണ് സംഭവം. കോട്ടയത്ത് നിന്ന് ബസിലെത്തിയ യുവതി അറുത്തൂട്ടി ഭാഗത്ത് ഇറങ്ങി ഓട്ടോയില്‍ കയറി. ഓട്ടോ നീങ്ങുന്നതിനിടെ ഇവർ കൈയിലുണ്ടായിരുന്ന പഴ്‌സ് പിന്നിലേയ്ക്ക് ഇടുകയായിരുന്നു. കണ്ണാടിയിലൂടെ ഇതുകണ്ട് സംശയം തോന്നിയ ഡ്രൈവർ സ്റ്റാൻഡിലേയ്ക്ക് വണ്ടി എത്തിച്ചു. തുടർന്ന് സഹഓട്ടോ ഡ്രൈവർമാരെ വിവരം അറിയിച്ചു. ഇവർ ജില്ലാ പൊലീസിന്റെ സ്‌പൈഡർ പെട്രോളിംഗ് സംഘത്തെയും, പിങ്ക് പൊലീസിനെയും അറിയിച്ചു.


ഒന്നല്ല, നിരവധി പഴ്സുകള്‍

പൊലീസ് പരിശോധനയില്‍ യുവതിയുടെ കൈയില്‍ നിന്ന് കൂടുതല്‍ പഴ്‌സുകള്‍ കണ്ടെത്തി. ബസ് യാത്രയ്ക്കിടെ കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് മോഷ്ടിച്ച പഴ്‌സും ഇക്കൂട്ടത്തിലുണ്ടായിരുന്നു. യുവതിയ്‌ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. പഴ്‌സുകള്‍ പരിശോധിച്ച ശേഷം ഇത് ആരുടേടെന്ന് കണ്ടെത്തുമെന്നും കൂടുതല്‍ കേസ് ആവശ്യമെങ്കില്‍ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...