ആരോഗ്യ കേരളം ഇതെങ്ങോട്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ഒരു ചികിത്സാപ്പിഴവ് പരാതി കൂടി, ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടി‌, ആരോപണം ചേര്‍ത്തല താലൂക്ക് ആശുപത്രിക്കുനേരെ...


ആരോഗ്യ വകുപ്പിന്റെയും സർക്കാർ ആശുപത്രികളുടെയും അനാസ്ഥ വെളിവാക്കുന്ന ഒരു സംഭവം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവുമായി ബന്ധപ്പെട്ട പുതിയ പരാതി വന്നിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ ഗൃഹനാഥന്റെ കയ്യിലെ മുറിവില്‍ നിന്നും ചില്ലുകഷണങ്ങള്‍ നീക്കം ചെയ്യാതെ മുറിവ് വെച്ചുകെട്ടി വിട്ടെന്നാണ് പരാതി. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയാണ് ചികിത്സാപിഴവ് കാരണം ദുരിതമനുഭവിച്ചത്.


ചേർത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷവും വേദന കുറയാതെ വന്നതിനെത്തുടർന്നും മുറിവ് കരിയാതെ വന്നതോടെയും രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് നടന്ന പരിശോധനയിലാണ് മുറിവിനുള്ളില്‍ ചില്ലുകഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ചു ചില്ലു കഷ്ണങ്ങള്‍ പുറത്തെടുത്തു. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷമാണ് ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്.

ഒരു അപകടത്തെത്തുടർന്നാണ് രാധാകൃഷ്ണപിള്ളയുടെ കയ്യില്‍ ചില്ലുകള്‍ തുളച്ചുകയറിയത്. ഡിസംബർ 16ന് ഇദ്ദേഹം സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് അപകടം ഉണ്ടാക്കുകയായിരുന്നു. ഓട്ടോയുടെ പൊട്ടിയ ചില്ല് കൈയില്‍ തറക്കുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടർ മുറിവ് വിശദമായി പരിശോധിക്കുക പോലും ചെയ്യാതെ മുറിവ് വച്ചു കെട്ടി. വേദന സഹിക്കാതെ വന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ ഡോക്ടർക്കെതിരെ മെഡിക്കല്‍ സൂപ്രണ്ടിന് രാധാകൃഷ്ണപിള്ള പരാതി നല്‍കിയിട്ടുണ്ട്. ഇനി ആർക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടു വന്നതെന്നും രാധാകൃഷ്ണപിള്ള പറയുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...