ഗാന്ധി ദൈവംതമ്പുരാനോ. ഒരു ചുക്കും ചെയ്തിട്ടില്ല. രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ പി.സി ജോര്‍ജ്...


ഗാന്ധിജിയെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് പി.സി ജോര്ജ്. ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി.സി ജോര്ജ് ചോദിച്ചു. ഒരു ഓണ്ലൈന്ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പി.സി ജോര്ജ് ഗാന്ധിയെ അധിക്ഷേപിച്ചത്.



ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര് ഭരിച്ചിട്ട് ഒന്നും കിട്ടാഞ്ഞിട്ട് ഇട്ടേച്ച്‌ പോയതാണ്. അതിനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയെന്ന്, മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. ഇവിടെ രണ്ട് പെണ്കുട്ടികളുടെ തോളില് കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണോ ബ്രിട്ടീഷുകാര് ഉപേക്ഷിച്ചുപോയത്. അത് വലിയ സമരമാണോയെന്നും പി സി ജോര്ജ് ചോദിച്ചു.

അതേസമയം, അധിക്ഷേപ പരാമര്ശത്തില് പി.സി ജോര്ജിനെതിരെ യൂത്ത് കോണ്ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്കി. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില് പറയുന്നു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില് പൂഞ്ഞാറില് നിന്ന് തന്നെ പി.സി ജോര്ജ് മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാന് തയ്യാറാണെന്ന് അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...