ഉമ്മന്‍ ചാണ്ടി സ്മരണയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്. കോട്ടയം ജില്ല ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടി ക്യാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ 5 കോടി രൂപ. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുന്നതിന് രണ്ടു കോടി രൂപ...


ഉമ്മന്‍ ചാണ്ടി സ്മരണയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുടെ ആദ്യ ബജറ്റ്. കോട്ടയം ജില്ല ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടി ക്യാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ 5 കോടി രൂപയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുന്നതിനു രണ്ടു കോടി രൂപയുമാണു വകയിരുത്തിയിരിക്കുന്നത്. 25 ഇന കര്‍മ്മ പദ്ധതികളുമായി ഏബിള്‍ കോട്ടയം രണ്ടാം ഘട്ടത്തിന് 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഉത്തരവാദിത്വ തെരുവു നായ സംരക്ഷണത്തിന് ഒരു കോടി രൂപ, ഇലവീഴാപൂഞ്ചിറയില്‍ പൂഞ്ചിറ വണ്ടര്‍വാലി ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയും പ്രഖ്യാപിച്ചു.

കുമരകത്തെ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ, ജില്ലാ കോഴ കൃഷിത്തോട്ടത്തിന്റെ ഫാം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ, മലയോര അഡ്വഞ്ചര്‍ ടൂറിസം സമഗ്ര മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ കടുത്തുരുത്തി എഴുമാന്തുരുത്തിലും, തണ്ണീര്‍മുക്കത്തും ടൂറിസം മാസ്റ്റര്‍ പ്ലാനിന് - 5 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. കോവിഡിനു ശേഷം കുഴഞ്ഞു വീണു മരണനിരക്ക് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയായ ക്യാമ്പിനായി 50 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഫെസ്റ്റിവല്‍ - 20 ലക്ഷം രൂപ, വാകത്താനത്ത് ഉണ്ണിനീലി സന്ദേശ പൈതൃക സ്മാരകം - 60 ലക്ഷം രൂപ, നാടന്‍ പന്തുകളി കളിസ്ഥലങ്ങള്‍ക്കും, പ്രചരണത്തിനുമായി - 50 ലക്ഷം, ആശാ പ്രവര്‍ത്തകര്‍ക്ക് വിവരശേഖരണത്തിനു ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു കോടി രൂപ, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു പണിയായുധങ്ങള്‍ ലഭ്യമാക്കാന്‍ 25 ലക്ഷം, അവയവദാന ശസ്ത്രക്രിയ നടത്തിയവര്‍ക്കു മരുന്നു ലഭ്യമാക്കുന്ന പുനര്‍ജനി പദ്ധതിക്കായി 30 ലക്ഷം രൂപ, സമഗ്ര വയോജന ആരോഗ്യ പരിരക്ഷ പദ്ധതിക്കായി 45 ലക്ഷം രൂപ തുടങ്ങിയവയാണു മറ്റു പ്രധാന പദ്ധതികള്‍. കോട്ടയം ജില്ലാ പഞ്ചായത്തിന് 1,57,88 ,99,500 രൂപ വരവും 1,52,53,44,750 രൂപ ചെലവും, 5,35,54,750 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണു പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...