ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാനൊരുങ്ങി ഏറ്റുമാനൂര്‍ നഗരം. ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രിയാണ് ഏഴരപ്പൊന്നാന ദര്‍ശനം...

ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനെത്തുന്ന ഭക്തരെ എതിരേല്‍ക്കാന്‍ ഏറ്റുമാനൂര്‍ നഗരം ഒരുങ്ങി. ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് അര്‍ധരാത്രിയാണ് ഏഴരപ്പൊന്നാന ദര്‍ശനം. പുലര്‍ച്ചെ 2നു വലിയ വിളക്ക്. കുംഭമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ടോടു കൂടി സമാപിക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ഏറ്റുമാനൂരില്‍. കൊടിയേറ്റിനും ആറാട്ടിനുമിടയില്‍ പ്രദോഷം വരാത്ത രീതിയിലാണ് ഏറ്റുമാനൂരിലെ ഉത്സവം. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം ഇന്നു രാത്രി 12ന് ആസ്ഥാനമണ്ഡപം തുറക്കുകയും ചെയ്യും. വലിയ കാണിക്കയില്‍ ആദ്യം പണം ഇടാനുള്ള അവകാശം ചെങ്ങന്നൂര്‍ പൊന്നുരുട്ട മഠം കാരണവര്‍ക്കാണ്. തുടര്‍ന്നു ദേവസ്വം ജീവനക്കാരും ഭക്തരും കാണിക്കയര്‍പ്പിച്ചു പ്രാര്‍ഥിക്കുകയും ചെയ്യും. ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനമൊരുക്കാനായി വിപുലമായ ഒരുക്കങ്ങളാണു ദേവസ്വം നടത്തിയിരിക്കുന്നത്. ഏഴരപ്പൊന്നാന ദര്‍ശനത്തിനു ഭക്തജനങ്ങളെ ക്ഷേത്ര മൈതാനത്തു നിന്നു പടിഞ്ഞാറെ നട വഴി ചുറ്റമ്ബലത്തിനുള്ളില്‍ പ്രവേശിപ്പിക്കും. ഇവിടെ കൊടിമരച്ചുവട്ടിനു സമീപത്തു നിന്നു തെക്കേനടയിലെ സ്റ്റേജ് ഭാഗം വഴി നേരെ ...