ഓരോ ഫയലിലും ഓരോ ഏജന്‍റുമാര്‍. ദുരിതാശ്വാസനിധിയിലെ തട്ടിപ്പ്. കോട്ടയം കളക്ടറേറ്റില്‍ നിന്ന് കണ്ടെത്തിയത് 20 ഫയലുകള്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പെന്ന ആരോപണത്തെത്തുടര്‍ന്ന് കളക്ടറേറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കോട്ടയത്ത് കളക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ സംശയമുള്ള 20 ഫയലുകള്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പരാതി. ഏജന്‍റുമാര്‍ മുഖേനെയാണു വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്‍റെ ഭാഗമായി ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ദുരിതാശ്വാസ നിധിയില്‍ പണം നല്‍കിയതായി രേഖകളിലുള്ള 13 പേരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ മൂന്നു പേര്‍ക്കു ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. മുണ്ടക്കയം സ്വദേശി ഹൃദ്രോഗത്തിനു കോട്ടയം കളക്‌ട്രേറ്റില്‍ 2017ല്‍ 5,000 രൂപയും 2019 ഇടുക്കി കളക്‌ട്രേറ്റില്‍നിന്ന് 10,000 രൂപയും 2020ല്‍ കാന്‍സറിനു 10,000 രൂപയും ദുരിതാശ്വാസ നിധിയില്‍നിന്നു കൈപ്പറ്റിയിട്ടുണ്ട്.