ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28- ന് നിശ്ചിതയിടങ്ങിളില്‍ അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍.
കോട്ടയം ജില്ലയില്‍ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നിശ്ചിത ഇടങ്ങളില്‍ അവധി പ്രഖ്യാച്ചു. കടപ്പാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 28 -ന് അവധിയായിരിക്കും.
പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ. യുപി സ്‌കൂള്‍ പൂവക്കുളം, എന്‍.എം.എല്‍.പി. സ്‌കൂള്‍ കനകപ്പലം, ഗവ.എച്ച്.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകള്‍ക്കും ഫെബ്രുവരി 27,28 തീയതികളിലും അവധി ആയിരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളില്‍ അന്നേ ദിവസങ്ങളില്‍ എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി മോഡല്‍ പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ നടത്താവുന്നതാണ്. വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28- ന് വൈകിട്ട് ആറുമണിക്കു മുമ്ബുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ മാര്‍ച്ച് ഒന്നിനും സമ്ബൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.