വിവാഹത്തിന് ക്ഷണിച്ചില്ല, അക്രമം, പകപോക്കല്‍. കോട്ടയം കറുകച്ചാലിലെ കൊലപാതകക്കേസില്‍ 2 പേര്‍ അറസ്റ്റില്‍...


കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ ചമ്ബക്കര ഉമ്ബിടി മംഗലത്തുപുതുപ്പറമ്ബില്‍ വീട്ടില്‍ വിജയന്റെ മകന്‍ വിഷ്ണു വിജയന്‍ (24), കറുകച്ചാല്‍ ഉമ്ബിടി ഉള്ളാട്ട് വീട്ടില്‍ ഫിലിപ്പിന്റെ മകന്‍ സെബാസ്റ്റ്യന്‍ ഫിലിപ്പ് (44) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 9.15-ഓടെ ഉമ്ബിടി കോളനിക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍വെച്ച്‌ ബിനു എന്ന യുവാവിനെ കല്ലുകൊണ്ട് ഇടിക്കുകയും കൈയില്‍ കരുതിയിരുന്ന വാളുകൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്.എച്ച്‌.ഒ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളായ വിഷ്ണുവിനും സെബാസ്റ്റ്യനും ബിനുവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ ഇരുവരും ചേര്‍ന്ന് ബിനുവിനെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ പുലര്‍ച്ചെ മരിച്ചു.

വിവാഹം ക്ഷണിക്കാത്തതിന്റെ പേരില്‍ സെബാസ്റ്റ്യന്റെ വീടിനു നേര്‍ക്ക് കൊല്ലപ്പെട്ട ബിനു കല്ലെറിഞ്ഞതിലും വിഷ്ണുവിന്റെ ഭാര്യയുടെ മുന്നില്‍വെച്ച്‌ ഭീഷണിപ്പെടുത്തിയതിലുമുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...