കുട്ടികള്‍ കുടുക്കപൊട്ടിച്ചും ആടിനെ വിറ്റുമെല്ലാം നല്‍കിയ തുകയല്ലേ ? എങ്ങനെ തോന്നി കൈയിട്ടുവാരാന്‍ ?


പിച്ചക്കാര്‍ രാജാക്കന്മാരല്ലേ.
അവര്‍ ഇരക്കുന്നല്ലേ ഉള്ളൂ തട്ടിപ്പറിക്കുന്നില്ലല്ലോ. കുട്ടികള്‍ കുടുക്കപൊട്ടിച്ചും അധ്വാനിക്കുന്നവര്‍ ആടിനെ വിറ്റുമെല്ലാം നല്‍കിയ തുകയല്ലേ. അതില്‍നിന്ന് കൈയിട്ടുവാരാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ തോന്നി. പിച്ചക്കാരുമായി താരതമ്യംചെയ്യാന്‍പോലുമാവില്ല ഇത്‌ ചെയ്തവരെ...' -ഭാര്യയുടെ ഫോട്ടോയില്‍നോക്കി കണ്ണുനീര്‌ തുടച്ചാണ് ജനാര്‍ദനന്‍ ഇത് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനര്‍ഹര്‍ പണംതട്ടിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബീഡിത്തൊഴിലാളിയായിരുന്ന അവേരപ്പറമ്ബിലെ ചാലാടന്‍ ജനാര്‍ദനന്‍ 2021-ലാണ് മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനയായി നല്‍കിയത്.

'വാര്‍ത്ത ആദ്യം വിശ്വസിച്ചില്ല. ഉള്ളതാണെങ്കില്‍ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയായിപ്പോയി. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. കുട്ടികള്‍ യാത്രപോകാനും സൈക്കിള്‍ വാങ്ങാനുമെല്ലാമായി സ്വരുക്കൂട്ടിയ തുകവരെ ഇതിലുണ്ട്. അതെടുത്ത് തിരിമറി നടത്തിയത് നികൃഷ്ടപ്രവൃത്തിയാണ്. തുക കൊടുക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോഴും തോന്നുന്നില്ല. കോവിഡ് വന്ന് ആളുകള്‍ മരിക്കുമ്ബോള്‍ രാഷ്ട്രീയം നോക്കാതെ നല്‍കിയതാണ്. ഒരുമാസത്തെ ശമ്ബളം കൊടുക്കാന്‍പോലും മടിച്ചുനിന്ന ഉദ്യോഗസ്ഥരെക്കാള്‍ കഷ്ടമാണ് ഇതുചെയ്തവര്‍. ആലോചിക്കുമ്ബോള്‍ ചത്താല്‍ മതിയെന്നാണ് തോന്നുന്നത്' -അദ്ദേഹം പറഞ്ഞു.

ജനാര്‍ദനന്റെ വീട്ടിലെ ചെറിയ മുറിയില്‍നിറയെ മരുന്നുകളാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണദ്ദേഹം. 13-ാം വയസ്സില്‍ ബീഡിതെറുക്കാന്‍ തുടങ്ങിയതാണ്. അര്‍ബുദം ബാധിച്ച്‌ മരിച്ച ഭാര്യ പി.സി.രജനിയും ദിനേശ്‌ബീഡി തൊഴിലാളിയായിരുന്നു. ഇരുവര്‍ക്കും കമ്ബനിയില്‍നിന്ന് ആനുകൂല്യമായി കിട്ടിയ തുകയാണ് സംഭാവന നല്‍കിയത്.

അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന 2,00,850 രൂപയില്‍ രണ്ടുലക്ഷം രൂപയും പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...