ബീഡിതെറുത്തുണ്ടാക്കിയ സമ്ബാദ്യം ആണ്. പണംതട്ടിയ സംഭവത്തിന് പിന്നിലുള്ളവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് പുറത്തായതോടെ ചങ്കുപൊട്ടിക്കരഞ്ഞ് ജനാര്‍ദ്ദനന്‍ ചേട്ടന്‍, എങ്ങനെ കഴിയുന്നു മനുഷ്യന്മാര്‍ക്ക് ഇങ്ങനെ ചെയ്യാന്‍, സര്‍ക്കാരിനെതിരെ മുറവിളി. ചത്താല്‍ മതി എന്ന് തോന്നുന്നു, എങ്ങനെ കഴിയുന്നു മനുഷ്യന്മാര്‍ക്ക് ഇങ്ങനെ ചെയ്യാന്‍. നെഞ്ച് പൊട്ടി കരയുകയാണ് ജനാര്‍ദ്ദനന്‍ ചേട്ടന്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഉള്ളംപൊള്ളി ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറഞ്ഞ വാക്കുകളാണിത്. കേരളം മറക്കില്ല ജനാര്‍ദ്ദനന്‍ ചേട്ടനെ. കാരണം ബീഡിതെറുത്ത് ഉണ്ടാക്കിയ തന്റെ സമ്ബാദ്യം രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരുകാരന്‍. കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം കൈമാറിയത്. ജനാര്‍ദ്ദനന്‍ ചേട്ടനെ പോലെ നിരവധി പേരാണ് അവരുടെ ആകെ സമ്ബാദ്യത്തില്‍ നിന്ന് ഒരു പങ്ക് കൈമാറിയിട്ടുള്ളത്. ആടിനെ വിറ്റ പണവും, കുട്ടികല്‍ അവരുടെ കുടുക്ക പൊട്ടിച്ചും ഒക്കെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതുപോലും സംരക്ഷിക്കാന്‍ കഴിയാത്ത പിടിപ്പുകെട്ട ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് അവര്‍ പണം നല്‍കിയത്. ആ പണം അര്‍ഹതപ്പെടട്വരിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിക്കുമെന്ന വിശ്വാസം. എന്നാല്‍ ആ വിശ്വാസമാണ് ഈ സര്‍ക്കാര്‍ തകര്‍ത്തത്. ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെ സമ്ബന്നര്‍ ആ പണം കൈപ്പറ്റി. എന്നിട്ടും ഒരക്ഷരം മിണ്ടാതെ പിണറായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടിയ സംഭവത്തിന് പിന്നിലുള്ളവര്‍ യാതൊരു വിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് തന്റെ സമ്ബാദ്യത്തിന്റെ മുഖ്യ പങ്കും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍ ചേടട്ന്‍ പറയുന്നത്. ആലോചിക്കുമ്ബോള്‍ തന്നെ ചത്താല്‍ മതി എന്ന് തോന്നിപ്പോകുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ജനാര്‍ദനന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റിനെ വിമര്‍ശിക്കണം. ആ സമയത്ത് എന്റെ കാര്യം മാത്രം നോക്കീട്ട് പൈസയും വെച്ച് എനിക്ക് ഇരിക്കാമായിരുന്നു' ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണ വന്നത് രാഷ്ട്രീയം നോക്കിയിട്ടാണോ? എത്രയോ വലിയ കോടീശ്വരന്മാര്‍ വരെ കൊറോണ വന്ന് മരിച്ചിട്ടില്ലേ? അവര്‍ പോകുമ്ബോള്‍ കൊടികളും കൊണ്ടാണോ പോയത്. എങ്ങനെ കഴിയുന്നു മനുഷ്യന്മാര്‍ക്ക്? ആലോചിക്കുമ്ബോള്‍ തന്നെ ഇപ്പോള്‍ ചത്താ മതി എന്ന് തോന്നിപ്പോകും' ജനാര്‍ദനന്‍ കണ്ണീരോടെ കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയേ പറ്റൂ എന്ന് പറഞ്ഞ ജനാര്‍ദനന്‍, എന്നാല്‍ തട്ടിപ്പ് നടത്തിയവര്‍ ഒരു വിധത്തിലും ദയ അര്‍ഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ബീഡി തെറുത്ത് സ്വരുക്കൂട്ടി വെച്ച രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് കണ്ണൂരിലെ ബീഡി തൊഴിലാളിയായ ജനാര്‍ദനേട്ടന്‍ നല്‍കിയത്. ഓരോ മനുഷ്യരും ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ മരുന്നിന് വിലയിട്ടതറിഞ്ഞായിരുന്നു രണ്ട് ലക്ഷം രൂപ ജനാര്‍ദ്ദനന്‍ വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറിയത്. തുടര്‍ന്ന് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും ജനാര്‍ദ്ദനന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ജനാര്‍ദ്ദനന്‍ ചേട്ടനെ പോലെ ഉള്ളതില്‍ നിന്ന് മിച്ചം പിടിച്ചും. ള്ളതെല്ലാം കൊടുത്തവരും ഇപ്പോള്‍ കടുത്ത നിരാശയിലാണ്. കാരണം അവരുടെ സമ്ബാദ്യം അര്‍ഹതയില്ലാത്തവരിലേക്ക് എത്തിയെന്നറിഞ്ഞപ്പോഴുള്ള വേദന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഓരോ രൂപയ്ക്കും ഇന്നാട്ടിലെ പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ വിലയുണ്ട്. കോടീശ്വരന്മാര്‍ മാത്രമല്ല ദുരിതാശ്വാസ നിധിയിലേക്ക് പണം സഹായം നല്‍കിയിട്ടുള്ളത്. സാധാരണക്കാരും ഉണ്ട്. അവരുടെ ഉള്ളുപൊള്ളുകയാണ് ഈ വാര്‍ത്ത പുറത്ത് വന്നതോടെ. അര്‍ഹതയില്ലാത്ത ആരുടെയൊക്കെ കൈകളിലേക്ക് പണം പോയിട്ടുണ്ടോ, അത് ഒരു രൂപ ആയാലും തിരികെ പിടിച്ചിരിക്കണം. അല്ലെങ്കില്‍ ഈ പാവങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന കൊടിയ വഞ്ചന ആയിപ്പോകും അത്.