കാശു വാങ്ങി ചതിച്ചു. കാറ്ററിംഗ് പണിപറ്റിച്ച് മുങ്ങി. കല്യാണച്ചടങ്ങിൽ ഭക്ഷണം കിട്ടാതെ വിരുന്നുകാർ...
കല്യാണവിരുന്നിന് ഭക്ഷണമെത്തിക്കാതെ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് കമ്പനിയുടെ വൻ ചതി. മുണ്ടക്കയത്ത് നടന്ന വിവാഹച്ചടങ്ങിലാണ് സംഭവം. മണ്ഡപത്തിൽ നിന്നും ചടങ്ങുകൾ കഴിഞ്ഞ് വധൂവരന്മാരും ബന്ധുക്കളും അടങ്ങുന്ന വിരുന്നുകാർ ഓഡിറ്റോറിയം എത്തിയപ്പോഴാണ് ഭക്ഷണമെത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. വിവാഹ സൽക്കാരത്തിനായി 1.5 ലക്ഷം രൂപ മുൻകൂറായി ഉദയം കാറ്ററിംഗ് ഉടമകൾ കൈപ്പറ്റിയിരുന്നു. എന്നാൽ വിരുന്നിന്റെ സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാറ്ററിംഗ് അധികൃതർ ഫോൺ എടുക്കാതെ മുങ്ങുകയായിരുന്നു.
വിശന്നുവലഞ്ഞെത്തിയ അതിഥികൾക്ക് മുന്നിൽ വീട്ടുകാർ പൂർണ്ണമായും കുടുങ്ങി. ഒടുവിൽ സമീപത്തെ ഹോട്ടലുകളിൽ നിന്ന് അടിയന്തരമായി ഓർഡർ ചെയ്ത് വരുത്തിയ ഭക്ഷണം നൽകിയാണ് വീട്ടുകാർ കുറച്ചുപേരുടെയെങ്കിലും വിശപ്പകറ്റിയത്. സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങ് കാറ്ററിംഗ് കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മ കാരണം വലിയ മാനക്കേടിലാണ് അവസാനിച്ചത്. വഞ്ചന കാണിച്ച കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം. സംഭവം പ്രാദേശികമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എല്ലാവരും മാക്സിമം ഷെയർ ചെയുക. ഇനി ഒരബദ്ധം ആർക്കും പറ്റാത്ത ഇരിക്കട്ടെ...